പ്രതിഷേധ സംഗമങ്ങള്‍ സംഘടിപ്പിച്ചു. 

0

കേന്ദ്ര സര്‍ക്കാര്‍ പരിസ്ഥിതി ലോല പ്രഖ്യാപനവുമായി ബന്ധപ്പെട്ട്  നടത്തിയ ബഫര്‍ സോണ്‍ പ്രഖ്യാപനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മാനന്തവാടി രൂപതയുടെ കീഴിലെ ഇടവകകളില്‍ പ്രതിഷേധ സംഗമങ്ങള്‍ സംഘടിപ്പിച്ചു.  രൂപതയില്‍  രൂപീകരിച്ച ജനസംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ യോഗങ്ങള്‍ നടന്നത്.യോഗം പാരിഷ് ട്രസ്റ്റി  ജോയ്  മാക്കിയില്‍ ഉദ്ഘാടനം ചെയ്തു

പോസ്റ്റര്‍ പ്രചരണം, ഈമെയില്‍ സന്ദേശമയയ്ക്കല്‍, ലഘുലേഖ വിതരണം എന്നിവയും ഇതോടനുബന്ധിച്ച് നടത്തുന്നുണ്ട്. വെള്ളമുണ്ട സെന്റ് തോമസ് പാരിഷ് ഹാളില്‍ നടന്ന പ്രതിഷേധ യോഗം പാരിഷ് ട്രസ്റ്റി  ജോയ്  മാക്കിയില്‍ ഉദ്ഘാടനം ചെയ്തു.ജോസ് പുതുപ്പള്ളിയില്‍ അധ്യക്ഷതവഹിച്ചു. ഫാ: തോമസ് ചേറ്റാനിയില്‍,സി.വി. ഷിബു ,ആന്റണി മഠത്തില്‍, ഷാജു മഠത്തിപ്പറമ്പില്‍ ,പി ടി ചെറിയാന്‍, അമിത റാത്തപ്പള്ളില്‍  തുടങ്ങിയവര്‍ പ്രസംഗിച്ചു. അശാസ്ത്രീയമായ പരിസ്ഥിതി ലോലപ്രദേശ പ്രഖ്യാപനത്തിനെതിരെ ജനങ്ങള്‍ രംഗത്തിറങ്ങണമെന്ന് മാനന്തവാടി രൂപത ബിഷപ്പ് മാര്‍ ജോസ്  പൊരുന്നേടം സര്‍ക്കുലറിലൂടെ ആവശ്യപ്പെട്ടിരുന്നു.ഈ സര്‍ക്കുലര്‍ കഴിഞ്ഞ ഞായറാഴ്ച ഇടവകകളില്‍ വായിച്ചിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!