നഷ്ട പരിഹാരം നല്‍കാതെ ജനങ്ങളെ കുടിയിറക്കാന്‍ നീക്കം

0

കൈവകാശത്തിലുള്ള കൃഷിയിടത്തിനും വീടുകള്‍ക്കും ,അനുബന്ധ സ്ഥാപനങ്ങള്‍ക്കും യാതൊരു നഷ്ട പരിഹാരങ്ങളും നല്‍കാതെ ജനങ്ങളെ കുടിയിറക്കി വനമാക്കി മാറ്റുവാനുള്ള ഗൂഢ തന്ത്രങ്ങള്‍ക്കെതിരെ സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് തുടക്കം കുറിക്കുകയാണെന്ന് കര്‍ഷക സംഘടന നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കേരളത്തിലെ 36 സ്വതന്ത്ര കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ രാഷ്ട്രീയ കിസാന്‍ മഹാ സംഘ് സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന്റെ ഉദ്ഘാടനം 23ന് രാവിലെ 10 മണി മുതല്‍ 4 മണി വരെ എറണാകുളം റിസര്‍വ്വ് ബാങ്ക് റീജിയണല്‍ ഓഫീസിനു മുന്‍പില്‍ നടക്കുന്ന ഉപവാസത്തോടെ ആരംഭിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. തുടര്‍ന്ന് ബഫര്‍ സോണ്‍ പ്രഖ്യാപന ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പതിനായിരം ഇ മെയില്‍ അയക്കുന്നതിന്റെ ആരംഭം കുറിക്കും. രാഷ്ട്രീയ കിസാന്‍ മഹാ സംഘ് സംസ്ഥാന ചെയര്‍മാന്‍  വി.സി സെബാസ്റ്റ്യന്റ അദ്ധ്യക്ഷതയില്‍ ഇന്‍ഫാം ദേശീയ രക്ഷാധികാരിയും താമരശ്ശേരി ബിഷപ്പുമായ മാര്‍ റമിജിയോസ് ഇഞ്ചനാനിയില്‍ ഉപവാസം ഉദ്ഘാടനം ചെയ്യും. റിട്ട ഹൈക്കോടതി ജസ്റ്റിസ് പി.കെ ഷംസുദ്ദീന്‍ മുഖ്യാഥിതിയാകും. വിവിധ കര്‍ഷക സംഘടനാ നേതാക്കള്‍ അറിയിച്ചു  വാര്‍ത്താ സമ്മേളനത്തില്‍ അഡ്വക്കറ്റ് ബിനോയ് തോമസ്, എ.എന്‍ മുകുന്ദന്‍, പി.ജെ ജോണ്‍ മാസ്റ്റര്‍, ജോസഫ് വടക്കേക്കര മേഴ്‌സി മാര്‍ട്ടിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Leave A Reply

Your email address will not be published.

error: Content is protected !!