മജിസ്‌ട്രേട്ടും മറ്റ് ഉന്നത ഉദ്യോഗസ്ഥരും നിരീക്ഷണത്തില്‍ 

0

മാനന്തവാടി ജില്ലാ ജയില്‍ സൂപ്രണ്ടിന് കോവിഡ് സ്ഥിരീകരിച്ചതോടെ നിരവധി ഉദ്യോഗസ്ഥരാണ് സ്വയം നിരീക്ഷണത്തില്‍ പോയത്. സബ് കളക്ടര്‍, ഭൂരേഖാ തഹസില്‍ദാര്‍,മാനന്തവാടി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രണ്ട് മജിസ്‌ട്രേറ്റ് മാനന്തവാടി ഡിവൈഎസ്പി, എഎസ് പി ട്രെയിനി, സി ഐ, എസ് ഐ, വനിതാ എസ് ഐ ട്രെയിനി, ഫോറന്‍സിക് സര്‍ജന്‍ തുടങ്ങിയവരാണ് സ്വയം നിരീക്ഷണത്തില്‍ പോയത്. കൂടാതെ ജയിലില്‍ ജീവനക്കാരില്‍ പത്തോളം പേരും സ്വയം നിരീക്ഷണത്തില്‍ കഴിയും

കണ്ണൂര്‍ സ്വദേശിയായ സൂപ്രണ്ടിനെ കൂത്തുപറമ്പ് എസ് ബി ഐ ബാങ്കില്‍ വെച്ച് സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധ ഉണ്ടായത് .സെപ്റ്റംബര്‍ 14 നടത്തിയ ആന്റിജന്‍ ടെസ്റ്റില്‍ ഇദ്ദേഹത്തിന്റെപരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു തുടര്‍ന്ന് സെപ്റ്റംബര്‍ 15-ന് റിമാന്‍ഡ് പ്രതിയായ രാജു എന്നയാള്‍ മരണപ്പെട്ടത് അറിഞ്ഞ് മടങ്ങിവന്ന് ഡ്യൂട്ടിയില്‍ പ്രവേശിക്കുകയുംസംഭവവുമായി ബന്ധപ്പെട്ട് സബ് കളക്ടര്‍ ഓഫീസ് ,ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി, ആശുപത്രി ,മോര്‍ച്ചറി എന്നിവിടങ്ങളില്‍ പോവുകയും ചെയ്തിരുന്നു. പിന്നീട് വന്ന ആര്‍ടിപിസിആര്‍പരിശോധനാഫലത്തിലാണ് കോവിഡ് സ്ഥിരീകരിച്ചത്. കസ്റ്റഡി മരണം ആയതിനാലാണ് ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യം ആവശ്യമായി വന്നത്. ജയില്‍ സൂപ്രണ്ടിന് കോവിഡ് സ്ഥിരീകരിച്ചതോടെ ഇവരെല്ലാം തന്നെ സ്വയം നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് .

Leave A Reply

Your email address will not be published.

error: Content is protected !!