അപകട ഭീഷണിയായി വന്‍മരത്തിന്റെ ശിഖരങ്ങള്‍ മുറിച്ചു നീക്കണമെന്നാവശ്യം ശക്തം.

0

പാതയോരത്ത് അപകട ഭീഷണിയായി നില്‍ക്കുന്ന വന്‍മരത്തിന്റെ ശിഖരങ്ങള്‍ മുറിച്ചു നീക്കണമെന്നാവശ്യം ശക്തം. സുല്‍ത്താന്‍ബത്തേരി കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് സമീപം പാതയോരത്തെ നില്‍ക്കുന്ന വന്മരത്തിന്റെ ശിഖരങ്ങളാണ് അപകടഭീഷണിയാവുന്നത്. ഈ മരത്തിന്‍ ചുവട്ടിലാണ് ഓട്ടോ സ്റ്റാന്‍ഡും, ബസ് കാത്തിരിപ്പ് കേന്ദ്രവും, കച്ചവടസ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത്.

സുല്‍ത്താന്‍ ബത്തേരി പുല്‍പ്പള്ളി സംസ്ഥാനപാതയോരത്ത് കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് സമീപമാണ് അപകടഭീഷണിയായി വന്‍മരം നില്‍ക്കുന്നത്. ഈ മരത്തിന്റെ വന്‍ ശിഖരങ്ങളാണ് യാത്രക്കാര്‍ക്കും, കച്ചവട കാര്‍ക്കും ഭീഷണിയാവുന്നത്. മരത്തിന് ഓട്ടോസ്റ്റാന്‍ഡ്, ബസ്‌കാത്തിരിപ്പ് കേന്ദ്രം, കച്ചവട സ്ഥാപനങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്. നിരവധിതവണ മരത്തിന്റെ ശീഖരങ്ങള്‍ വിണ് ഇവിടെ ചെറിയ അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അപകട ഭീഷണിയായ മരത്തിന്റെ ശിഖിരങ്ങള്‍ മുറിച്ചു നീക്കണമെന്ന ആവശ്യം നിരവധിതവണ ഉന്നയിച്ചെങ്കിലും അധികൃതര്‍ ഇത് അവഗണിച്ച മട്ടാണുള്ളത്. ഇനിയും അപകടം ഉണ്ടാവുന്നതിനു മുന്‍പ് മരത്തിന്റെ ശിഖിരങ്ങള്‍ മുറിച്ച് നീക്കി അപകടഭീഷണി ഒഴിവാക്കണമെന്നാണ് ആവശ്യം ശക്തമാകുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!