പരാതിയും ഒഴിയാതെപോസ്റ്റ്‌മോര്‍ട്ടം യൂണിറ്റ്
പ്രതിഷേധങ്ങളും പരാതിയും ഒഴിയാതെ സുല്‍ത്താന്‍ബത്തേരി താലൂക്ക് ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടം യൂണിറ്റ്.
ഇവിടെ പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ ദിവസങ്ങളോളം വൈകുന്നതാണ് പ്രതിഷേധങ്ങള്‍ക്കും പരാതികള്‍ക്കും കാരണം.
ഒരു വര്‍ഷം മുമ്പ് സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പുതുതായി പ്രവര്‍ത്തനമാരംഭിച്ച പോസ്റ്റുമോര്‍ട്ടം യൂണിറ്റിന്റെ പ്രവര്‍ത്തനമാണ് താളം തെറ്റുന്നത്. ഇവിടെ പോസ്റ്റ്‌മോര്‍ട്ടത്തിനായി എത്തിക്കുന്ന മൃതദേഹങ്ങള്‍ നടപടികള്‍ പുര്‍ത്തീകരിച്ച് തിരികെ നല്‍കുന്നതിന് ദിവസങ്ങള്‍ എടുക്കുന്നതാണ് പരാതികള്‍ക്കും ശക്തമായ പ്രതിഷേധങ്ങള്‍ക്കും കാരണമാകുന്നത്. കഴിഞ്ഞദിവസം പുല്‍പ്പള്ളിയില്‍ നിന്നും വാഹനാപകടത്തില്‍ മരണപ്പെട്ട യുവാവിന്റെ മൃതദേഹം 18 മണിക്കൂറിന് ശേഷമാണ് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ച് ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയത് .ഇത് ഏറെ പ്രതിഷേധത്തിനിടയാക്കി. സമാന സംഭവങ്ങള്‍ ഇവിടെ അരങ്ങേറിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പോസ്റ്റ്‌മോര്‍ട്ടം യൂണിറ്റിന്റെ പ്രവര്‍ത്തനം കാര്യക്ഷമാക്കാന്‍ അടിയന്തര ഇടപെടല്‍ വേണമെന്നാണ് ആവശ്യം ശക്തമാകുന്നത്.