കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇരുളം ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചു.

0

ചീയമ്പം ആനപ്പന്തി 73 പ്രദേശങ്ങളില്‍ രൂക്ഷമായ കടുവാ ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇരുളം ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചു.  ആനപ്പന്തിയില്‍ കടുവ ആക്രമിച്ച് കൊന്ന ആടുമായെത്തിയായിരുന്നു ഉപരോധം.പ്രദേശത്തെ ജനങ്ങള്‍ക്ക് ഭീഷണിയായി കൊണ്ടിരിക്കുന്ന കടുവയെ കുട് വെച്ച് പിടികൂടണമെന്നും കടുവയുടെ ആക്രമണത്തിനിരയായ  വളര്‍ത്തുമൃഗങ്ങളുടെ ഉടമസ്ഥര്‍ക്ക് ആവശ്യമായ നഷ്ട പരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടുമാണ് ഉപരോധം നടത്തിയത്.കെപിസിസി അംഗം കെ.എല്‍ പൗലോസ് സമരം ഉല്‍ഘാടനം ചെയ്തു.രംഗനാഥ് അദ്ധ്യക്ഷനായിരുന്നു.തുടര്‍ന്ന് ഡിഎഫ്ഒ സമരക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ ആടുകള്‍ ചത്തതില്‍ നഷ്ടപരിഹാരം നല്‍കുമെന്നും കടുവയെ പിടികൂടുന്നതിനായി പ്രദേശവാസികളുമായി ചര്‍ച്ച നടത്തിയ ശേഷം കൂട് സ്ഥാപിക്കുമെന്നുമുള്ള ഉറപ്പിന്മേല്‍ ഉപരോധം അവസാനിപ്പിക്കുകയായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!