സമ്പൂര്‍ണ്ണ തരിശുരഹിത പദ്ധതി;ഗ്രാമങ്ങള്‍ പച്ചപ്പണിയുന്നു

0

ഹരിതകേരളം മിഷന്‍ കൃഷി വകുപ്പിന്റെ സഹകരണത്തോടെ ജില്ലയില്‍ നടപ്പിലാക്കുന്ന തരിശു രഹിത ഗ്രാമം പദ്ധതി ലക്ഷ്യ പ്രാപ്തിയിലേക്ക്. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വര്‍ഷങ്ങളായി തരിശായിക്കിടക്കുന്ന കരഭൂമിയും, വയലുകളും കൃഷിയോഗ്യമാക്കുന്ന നടപടികളാണ് അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നത്. ഹരിതകേരളം മിഷന്‍ ജില്ലയില്‍ 4 ബ്ലോക്കുകളിലായി സമ്പൂര്‍ണ്ണ തരിശു രഹിത ഗ്രാമപഞ്ചായത്തുകളായി പ്രഖ്യാപിക്കുന്നതിന് തെരഞ്ഞെടുത്തിട്ടുള്ളത് വെങ്ങപ്പള്ളി,എടവക,പൂതാടി മീനങ്ങാടി എന്നീ ഗ്രാമപഞ്ചായത്തുകളെയാണ്.എടവക, പൂതാടി എന്നീ ഗ്രാമ പഞ്ചായത്തുകളെ ഇതിനോടകം സമ്പൂര്‍ണ്ണ തരിശുരഹിത പഞ്ചായത്തുകളായി പ്രഖ്യാപിച്ചിരുന്നു. പൂതാടി ഗ്രാമപഞ്ചായത്തില്‍ തരിശായിക്കിടക്കുന്നതും കൃഷിയോഗ്യമായതുമായ 7 .5 ഏക്കര്‍ കരഭൂമിയിലും 80 ഏക്കര്‍ വയലിലും കൃഷി ആരംഭിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!