ജില്ലയില്‍ ആശങ്ക;  ജില്ലയില്‍ നെന്മേനി, പൂതാടി , മീനങ്ങാടി എന്നിവിടങ്ങളില്‍ 39 പേര്‍ക്ക് കൊവിഡ് 

0

ചുള്ളിയോട് ആന്റിജന്‍ പരിശോധനയില്‍ രണ്ട് പേര്‍ക്ക് പോസിറ്റീവ്.കഴിഞ്ഞ ദിവസം ബത്തേരിയില്‍ സ്രവം എടുത്ത് പരിശോധന നടത്തിയ നെന്മേനി പഞ്ചായത്ത് സ്വദേശികളില്‍  19 പേര്‍ക്കും പോസിറ്റീവ് ആയിട്ടുണ്ട്.ഇതോടെ നെന്മേനി പഞ്ചായത്തില്‍ 21 പേര്‍ക്ക് കൊവിഡ് സ്ഥീരീകരിച്ചു. 70 പേരെ അന്റിജന്‍ ടെസ്റ്റ് നടത്തിയപ്പോള്‍ ഇതില്‍ രണ്ടു പേര്‍ക്കാണ് പോസിറ്റീവ് ആയത്. അമ്പലവയല്‍ മാവേലി സ്റ്റോറില്‍ കഴിഞ്ഞദിവസം കോവിഡ്-19 സ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ ഉള്ളവരെയാണ് ഇന്ന് ചുള്ളിയോട് പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ടെസ്റ്റ് നടത്തിയത്. കഴിഞ്ഞ ദിവസം ബത്തേരിയില്‍ സ്രവം എടുത്ത് പരിശോധന നടത്തിയ നെന്മേനി പഞ്ചായത്ത് സ്വദേശികളില്‍  19 പേര്‍ക്കും പോസിറ്റീവ് ആയിട്ടുണ്ട് .ഇന്ന് റിസള്‍ട്ട് വന്നതില്‍ ആകെ 21 പേര്‍ക്കാണ് നെന്മേനിയില്‍ പോസിറ്റീവ് ആയിരിക്കുന്നത്.ഇതില്‍ എടക്കല്‍ സ്വദേശികളായ നാല് പേര്‍, കുന്താണി സ്വദേശികളായ മൂന്ന് പേര്‍, റസ്റ്റ് ഹൗസ് സ്വദേശികളായ അഞ്ചുപേര്‍, കോളിയാടി സ്വദേശികളായ 9 പേര്‍ എന്നിവര്‍ക്കാണ് രോഗം ഇന്ന് സ്വീകരിച്ചവര്‍.

മീനങ്ങാടിയില്‍ 14 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു തിങ്കളാഴ്ച നടന്ന ആര്‍ ടി പി സി ആര്‍ പരിശോധനയില്‍ 10 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇന്ന് നടന്ന പരിശോധനയില്‍ 4 പേര്‍ക്ക് കൂടി പോസിറ്റീവായി.

പൂതാടിയില്‍ നാല് പേര്‍ക്ക് കൊവിഡ്. പൂതാടി യില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അടക്കം നാലു പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.  ഒരു ഗര്‍ഭിണിക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടുപേര്‍ മറ്റു ജില്ലകളില്‍ നിന്നും എത്തിയവരാണ്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ മുഴുവന്‍ ആളുകളോടും നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു. പഞ്ചായത്ത് ഓഫീസിലെ മുഴുവന്‍ ആളുകളോടും നിരീക്ഷണത്തില്‍ ഇരിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!