തലപ്പുഴയില്‍ എസ്.ഡി.പി.ഐ. മാര്‍ച്ച് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസ്

0

തലപ്പുഴ പോലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലെടുത്ത യുവാക്കളെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ.പ്രവര്‍ത്തകര്‍ തലപ്പുഴ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.മാര്‍ച്ച് മാനന്തവാടി ഡി.വൈ.എസ്.പി.ചന്ദ്രന്റെ നേതൃത്വത്തില്‍ തടഞ്ഞത് ചെറിയ തോതില്‍ സംഘര്‍ഷത്തിനിടയാക്കി.120 ഓളം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസ് എടുത്തു.

യുവാക്കളെ മര്‍ദ്ദിച്ച തലപ്പുഴ സി.ഐ ക്കെതിരെ ക്രിമിനല്‍ കേസെടുക്കുക. അകാരണമായ ലോക്കപ്പ് മര്‍ദ്ദനങ്ങള്‍ക്കെതിരെ സമഗ്രമായ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സ്റ്റേഷന്‍ മാര്‍ച്ച്. സ്റ്റേഷന് സമീപം വെച്ച് വടം കെട്ടി മാര്‍ച്ച് പോലീസ് തടഞ്ഞത്് പ്രവര്‍ത്തകരും പോലീസ് തമ്മില്‍ ഉന്തും തള്ളും ഉണ്ടായി.നേതാക്കള്‍ ഇടപ്പെട്ട് രംഗം ശാന്തമാക്കി.10 മിനുട്ടു കൊണ്ട് മാര്‍ച്ച് അവസാനിപ്പിക്കണമെന്ന ഡി.വൈ.എസ്.പി.യുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് 10 മിനിട്ടു കൊണ്ട് തന്നെ സമരം അവസാനിപ്പിച്ചു.

സഹീര്‍ അബ്ബാസ്, ഫസല്‍ റഹ്മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. നൗഫല്‍ പഞ്ചാരകൊല്ലി, ഫൈസല്‍ പഞ്ചാരക്കൊല്ലി, സമദ് പിലാക്കാവ്, ടി.നാസര്‍, മുഹമദ് തലപ്പുഴ, മജീദ് തലപ്പുഴ തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി. മാര്‍ച്ച് നടത്തിയ 120 പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. എപ്പഡമിക് ഡിസീസ് ആക്ട്, ഹൈക്കോടതി തീരുമാനത്തിനെതിരെയുള്ള സമരം, അന്യായമായി സംഘം ചേരല്‍, റോഡ് തടസപ്പെടുത്തല്‍ എന്നിവകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്.

Leave A Reply

Your email address will not be published.

error: Content is protected !!