സിപിഐയുടെ വയനാട് ജില്ലാ സമ്മേളനം ഫെബ്രവരി 7,8,9 തിയ്യതികളില്‍ മാനന്തവാടിയില്‍

0

സിപിഐയുടെ 23 മാത് പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള വയനാട് ജില്ലാ സമ്മേളനം ഫെബ്രവരി 7,8,9 തിയ്യതികളില്‍ മാനന്തവാടിയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.സമ്മേളനത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. ജനുവരി 26ന് രാവിലെ 8 മണി മുതല്‍ വാളാട് വെച്ച് ഏകദിന െ്രെപസ്മണി വോളിബോള്‍ ടുര്‍ണ്ണമെന്റ് നടക്കും മല്‍സരത്തില്‍ യൂണിവേഴ്‌സിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് താരങ്ങള്‍ പങ്കെടുക്കും.26ന് രാവിലെ 10 മണിമുതല്‍ സ്വാഗതസംഘം ഓഫിസില്‍വെച്ച് 10 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് വേണ്ടി ചിത്രരചനാ മല്‍സരം നടക്കും.27 ന് കല്‍പ്പറ്റ എം.ജി.റ്റി ഹാളില്‍ വെച്ച് നടക്കുന്ന വികസന സെമിനാര്‍ സിപിഐ ദേശീയ എക്‌സിക്യൂട്ടിവ് അംഗം ബിനോയ് വിശ്വം ഉല്‍ഘാടനംചെയ്യും.28 ന് വൈത്തിരിയില്‍ പുത്തന്‍ സാമ്പത്തികനയങ്ങളുംതൊഴില്‍മേഖലയും എന്ന വിഷയത്തില്‍ ട്രോഡ് യുണിയന്‍ സെമിനാര്‍, ബത്തേരിയില്‍ വെച്ച് പരിസ്ഥിതിസെമിനാര്‍, പുല്‍പ്പള്ളിയില്‍ വെച്ച് കാര്‍ഷിക സെമിനാര്‍ എന്നിവയും നടക്കും. സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പുര്‍ത്തിയായിവരുന്നതായി സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!