സമ്പര്‍ക്കത്തിലൂടെ 8 പേര്‍ക്ക് രോഗബാധ
22 പേര്‍ക്ക് രോഗമുക്തി
ആഗസ്റ്റ് 29ന് തമിഴ്‌നാട്ടില്‍ നിന്നെത്തിയ തൃശ്ശിലേരി സ്വദേശി (34), കണ്ണൂര്‍ കേളകം സ്വദേശി (30), ആഗസ്റ്റ് 25ന് കര്‍ണാടകയില്‍ നിന്നെത്തിയ കേണിച്ചിറ സ്വദേശിയായ ചരക്ക് വാഹനഡ്രൈവര്‍ (25), നാലാംമൈല്‍ സ്വദേശി (33), ഓഗസ്റ്റ് 29 ന് കര്‍ണാടകയില്‍ നിന്നെത്തിയ കാര്യമ്പാടി സ്വദേശി (35) എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍.കല്‍പ്പറ്റ ജ്വല്ലറി ജീവനക്കാരനായ പാലക്കാട് സ്വദേശി (38), മീനങ്ങാടി സമ്പര്‍ക്കത്തിലുള്ള കൃഷ്ണഗിരി സ്വദേശി (40), ചെതലയം സമ്പര്‍ക്കത്തിലുള്ള അമ്പലവയല്‍ സ്വദേശി (20), മൂലങ്കാവ് സ്വദേശിനി (44), മൂപ്പൈനാട് സമ്പര്‍ക്കത്തിലുള്ള അമ്പലവയല്‍ സ്വദേശിനി (61), മാനന്തവാടി സമ്പര്‍ക്കത്തിലുള്ള മാനന്തവാടി സ്വദേശി (59), ചീരാല്‍ സമ്പര്‍ക്കത്തിലുള്ള ചീരാല്‍ സ്വദേശി (18), വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്ര പരിധിയില്‍ താമസിക്കുന്ന 35 കാരി എന്നിവരാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.