വഴിയോര പൂ വില്‍പ്പനയ്ക്ക് അനുമതി ലഭിച്ചതിനെ തുടര്‍ന്നാണ് ടൗണുകളില്‍ ഇന്നുമുതല്‍ പൂവിപണി ഉണര്‍ന്നത്.വിപണി ഉണര്‍ന്നപ്പോള്‍ വാങ്ങാന്‍ ആളുകളെത്താത്തതിനാല്‍ കച്ചവടക്കാര്‍ പ്രതിസന്ധിയിലാണ്.കര്‍ണാടകയില്‍ നിന്നും പൂവെത്തിച്ച് കച്ചവടം നടത്തുന്നവരാണ് പ്രതിസന്ധിയിലായിരിക്കുന്നത്.
കോവിഡ്19 പശ്ചതാലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും, ക്ലബ്ബുകളും സജീവമല്ലാത്തതാണ് പ്രധാനമായും പൂവിപണിയെ പ്രതികൂലമായി ബാധിക്കുന്നത്. ചെണ്ടുമല്ലി ഇനങ്ങള്‍ മാത്രമാണ് വിപണിയിലെത്തിയിട്ടുള്ളു. വില കുറവാണങ്കിലും ആളുകള്‍ എത്തുന്നില്ലന്നാണ് കച്ചവടക്കാര്‍ പറയുന്നത്. വരും ദിവസങ്ങളില്‍ പൂ വാങ്ങാന്‍ ആളുകള്‍ എത്തുമെന്ന പ്രതീക്ഷയാണ കച്ചവടക്കാര്‍ക്കുള്ളത്.