നേര്‍ക്കാഴ്ച്ച – പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ചിത്രരചനാ മത്സരം

0

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഓണക്കാലത്ത് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കുമായി കുടുംബ ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. കോവിഡ് കാലത്തെ പഠനാനുഭവങ്ങളെയും ജീവിതാനുഭവങ്ങളെയും അടിസ്ഥാനമാക്കി ചിത്രരചന നടത്തുന്നതിനുള്ള നേര്‍ക്കാഴ്ച്ച പദ്ധതിയ്ക്കാണ് തുടക്കമായത്. കുട്ടികള്‍ക്കും, അധ്യാപകര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമെല്ലാം മത്സരത്തില്‍ പങ്കെടുക്കാം. ഓണ്‍ലൈന്‍ പഠനാനുഭവം, കോവിഡ് കാലത്തെ സാമൂഹ്യ സാഹചര്യം, ജീവിതാനുഭവങ്ങള്‍, പ്രതീക്ഷകള്‍ തുടങ്ങിയവയെ ആസ്പദമാക്കിയാണ് ചിത്രം വരയ്‌ക്കേണ്ടത്.

വീടുകളില്‍ വരയ്ക്കുന്ന മികച്ച ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ ഫോട്ടോയെടുത്തോ സ്‌കാന്‍ ചെയ്‌തോ കുട്ടികള്‍ ക്ലാസ് അധ്യാപകന് കൈമാറണം. ക്ലാസ് അധ്യാപകര്‍ക്ക് ലഭിക്കുന്ന മികച്ച ചിത്രങ്ങള്‍ സ്‌കൂള്‍ ഗ്രൂപ്പില്‍ പങ്കിടണം. അവയില്‍ മികച്ചത് സ്‌കൂള്‍ ഐ.ടി കോര്‍ഡിനേറ്റര്‍മാര്‍ സ്‌കൂള്‍ വിക്കിയില്‍ പോസ്റ്റ് ചെയ്യുകയും ഓരോ ക്ലാസ്സില്‍ നിന്നും തെരഞ്ഞെടുത്ത രചനകള്‍ സ്‌കൂള്‍ ഗ്രൂപ്പിലും പങ്ക് വെക്കും. സ്‌കൂളില്‍ നിന്നുള്ള മികച്ച രചനകള്‍ ചേര്‍ത്ത് സ്‌കൂള്‍, പഞ്ചായത്ത്, ബി.ആര്‍.സി തലത്തില്‍ പ്രദര്‍ശനം നടത്തുന്നതാണ്. വീടുകളില്‍ വരയ്ക്കുന്ന ചിത്രങ്ങള്‍ സെപ്തംബര്‍ ഒമ്പതിന് മുമ്പായി ക്ലാസ് അധ്യാപകന് ലഭ്യമാക്കേണ്ടതാണ്. മികച്ച രചനകള്‍ക്ക് സമ്മാനം ഉണ്ടായിരിക്കും.

Leave A Reply

Your email address will not be published.

error: Content is protected !!
11:11