മോട്ടോ ഫെസ്റ്റ് ഒരുക്കങ്ങൾ പൂർത്തിയായി
മാനന്തവാടി.വയനാട് മോട്ടോർ ക്ളബ്ബിന്റ് നേതൃത്വത്തിൽ മാനന്തവാടി വളളിയൂർക്കാവ് മൈതാനത്ത് സംഘടിപ്പിച്ച മോട്ടോ ഫെസ്റ്റ് 2018 മാനന്തവാടി ജോയിന്റ് ആർ.ടി.ഒ. ബീ സാജു ഉദ്ഘാടനം ചെയ്തു. ക്ളബ്ബ് പ്രസിഡണ്ട് ഷിബി നെല്ലി ചുവട്ടിൽ അധ്യക്ഷത വഹിച്ചു.കെ.ഉസ്മാൻ, ബാബു പായിക്കാടൻ, പ്രവീൺ ടി രാജ്, എം. കെ. ശിഹാബുദ്ദീൻ, പി.വി.മഹേഷ്, പ്രദീപ് ക്ളാസിക്ക് എന്നിവർ സംസാരിച്ചു. ഫിഗർ ഓഫ് എയ്റ്റ്, മാസ് ചെയ്സ്, സ്ളോ റെയ് സിംഗ്, പഞ്ചഗുസ്തി മത്സരങ്ങൾ നടത്തി. സമാപന സമ്മേളനം നഗരസഭ ചെയർമാൻ വി.ആർ.പ്രവീജ് ഉദ്ഘാടനം ചെയ്തു മാനന്തവാടി ഡി.വൈ.എസ്.പി. കെ.എം. ദേവസ്യ സമ്മാനദാനം നിർവ്വഹിച്ചു. 200 ബുള്ളറ്റുകൾ പങ്കെടുത്ത് കൊണ്ടുള്ള റൈഡും നടത്തി. ബുള്ളറ്റിൽ സാഹസിക യാത്ര നടത്തുന്ന തിരുവനന്തപുരത്ത് കാരി ഷൈനി രാജ് കുമാർ ഉൾപ്പെടെ വനിതകളും റൈഡിൽ പങ്കെടുത്തു.