വാഹന പരിശോധന കര്‍ശനമാക്കി

0

സംസ്ഥാന അതിര്‍ത്തിയായ മുത്തങ്ങയിലെ എക്സൈസ് ചെക്ക് പോസ്റ്റില്‍ വാഹന പരിശോധന കര്‍ശനമാക്കി. ഓണത്തോടനുബന്ധിച്ച് ലഹരി വസ്തുക്കളും കള്ളപ്പണവും എത്തുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന കര്‍ശനമാക്കിയത്.

ഇതര സംസ്ഥാനങ്ങളില്‍ നിന്നും സംസ്ഥാനത്തേക്ക് പ്രവേശിക്കുന്ന പ്രധാന ചെക്ക് പോസ്റ്റായ മുത്തങ്ങയിലാണ് വാഹന പരിശോധന എക്സൈസ് കര്‍ശനമാക്കിയിരിക്കുന്നത്. യാത്രാ- ചരക്ക് വാഹനങ്ങളെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കിയാണ് കടത്തിവിടുന്നത്. അടുത്തിടെ ലഹരി വസ്തുക്കളും, കള്ളപ്പണവും ഇവിടെ പിടികൂടിയിരുന്നു. ഇതിനുപുറമെ ഓണക്കാലമായതിനാല്‍ ലഹരി വസ്തുക്കളും മറ്റും അതിര്‍ത്തികടന്ന് എത്തുമെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍കൂടിയാണ് എക്സൈസ് ചെക്ക്പോസ്റ്റില്‍ അധികൃതര്‍ വാഹന പരിശോധന കര്‍ശനമാക്കിയിരിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!