കേന്ദ്രാവിഷ്‌കൃത പദ്ധതി നിര്‍വഹണം ഊര്‍ജിതപ്പെടുത്തണം- രാഹുല്‍ ഗാന്ധി എം.പി

0

ജില്ലയിലെ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നിര്‍വഹണം ഊര്‍ജിതപ്പെടുത്തണമെന്ന് രാഹുല്‍ ഗാന്ധി എം.പി പറഞ്ഞു. ഓണ്‍ലൈനിലൂടെ നടന്ന ദിശ-യുടെ പ്രവര്‍ത്തന പുരോഗതി അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ മൊറട്ടോറിയം കാലയളവില്‍ അയല്‍ക്കൂട്ടങ്ങള്‍ക്കും സംഘ കര്‍ഷകര്‍ക്കും നല്‍കി വരുന്ന വായ്പ സബ്സിഡി  ഒഴിവാക്കുന്നതിനെതിരെ കേന്ദ്രത്തിന് കത്തെഴുതുമെന്നു രാഹുല്‍ ഗാന്ധി എം.പി പറഞ്ഞു.

ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള ദിശ പദ്ധതി നിര്‍വഹണത്തിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി,
ദീന്‍ ദയാല്‍ ഉപാദ്ധ്യായ അന്ത്യോദയ യോജന, പ്രധാന്‍മന്ത്രി ഗ്രാമ സഡക് യോജന, നാഷണല്‍ സോഷ്യല്‍ അസിസ്റ്റന്‍സ് പ്രോഗാം, പ്രധാന്‍മന്ത്രി ആവാസ് യോജന, സ്വച്ച് ഭാരത് മിഷന്‍, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ തുടങ്ങിയ പദ്ധതികളുടെ നിര്‍വഹണ പൂരോഗതി യോഗം വിലയിരുത്തി.

കോവിഡ് വ്യാപന സാഹചര്യത്തില്‍ മന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയോടെയാണ് യോഗം ചേര്‍ന്നത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരെയും അഭിനന്ദിച്ചു. കേന്ദ്ര പദ്ധതികളുടെ നിര്‍വഹണം സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥര്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് രാഹുല്‍ ഗാന്ധി എം.പി അറിയിച്ചു. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍ എ, ദാരിദ്ര ലഘൂകരണ വിഭാഗം പ്രേജക്ട് ഡയറക്ടര്‍ പി. സി മജീദ് തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍  യോഗത്തില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!