കാര്‍ഷിക യന്ത്രങ്ങള്‍ക്ക് സബ്‌സിഡി: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

0

കാര്‍ഷിക യന്ത്രങ്ങള്‍ സബ്‌സിഡി നിരക്കില്‍ വാങ്ങാനുള്ള കൃഷി വകുപ്പ് പദ്ധതിയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. താത്പര്യമുള്ള കര്‍ഷകരും സംഘങ്ങളും https://www.agrimachinery.nic.in/ എന്ന കേന്ദ്ര സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം്.

കര്‍ഷകര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ കാര്‍ഡ്, നികുതി രസീതി, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ബാങ്ക് പാസ് ബുക്കിന്റെ കോപ്പി, എസ്.സി/എസ്.ടി ആളുകള്‍ക്ക് ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പി ആവശ്യമാണ്. സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, സംഘത്തിന്റെ പേരിലുള്ള പാന്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്കിന്റെ കോപ്പി എന്നിവ ആവശ്യമാണ്. സ്വന്തമായോ, കമ്പ്യൂട്ടര്‍ സെന്റര്‍, അക്ഷയ സെന്ററുകള്‍ വഴിയോ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

രജിസ്റ്റര്‍ ചെയ്ത് കാര്‍ഷിക യന്ത്രങ്ങള്‍ വാങ്ങുന്ന കര്‍ഷകര്‍ക്ക് 40 ശതമാനം മുതല്‍ 50 ശതമാനം വരെയും ആദ്യമായി യന്ത്രങ്ങള്‍ വാങ്ങുന്ന സംഘങ്ങള്‍ക്ക് 10 ലക്ഷം രൂപയ്ക്ക് എട്ട് ലക്ഷം രൂപ വരെയും സബ്‌സിഡി ലഭിക്കും. യന്ത്രങ്ങള്‍ വാങ്ങാന്‍ താത്പര്യമുള്ള സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യമായ രേഖകളുമായി കണിയാമ്പറ്റ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയവുമായി ബന്ധപ്പെടേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9383471924, 9746660621 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.

Leave A Reply

Your email address will not be published.

error: Content is protected !!