ബത്തേരി ഗവ.കോളേജ്  തടസ്സം ഗവണ്‍മെന്റെന്ന് ; എംഎല്‍എ

0

സുല്‍ത്താന്‍ ബത്തേരിയിലെ ഗവണ്‍മെന്റ്  കോളേജ് വിവാദം. ആരോപണങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് ഐ സി ബാലകൃഷ്ണന്‍ എം.എല്‍.എ. കോളേജിനായി 2019 മുതല്‍ പ്രവര്‍ത്തിച്ചു വരികയാണെന്നും കോളേജ് പ്രാവര്‍ത്തികമാക്കുന്നതിന് തടസ്സം ഗവണ്‍മെന്റ് അംഗീകാരം നല്‍കാത്തതാണന്നും എം.എല്‍.എ. . സോഷ്യല്‍ മീഡിയ വഴി തനിക്കെതിരെ നടത്തുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഐ സി ബാലകൃഷ്ണന്‍.

കഴിഞ്ഞ ദിവസങ്ങളില്‍ കോളേജ് ആരംഭിക്കാത്തതിന് കാരണം എംഎല്‍എയുടെ അലംഭാവമാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതിനെതിരെയാണ് എംഎല്‍എ തന്നെ ഇന്ന് രംഗത്തെത്തിയത്. 2019 മുതല്‍ കോളേജ് യാഥാര്‍ഥ്യമാക്കാന്‍ എംഎല്‍എ എന്ന നിലയില്‍ പ്രവര്‍ത്തിച്ചു വരികയാണ്. കോളേജ് ആരംഭിക്കാനുള്ള എല്ലാ നടപടിക്രമങ്ങളും പുര്‍ത്തിയാക്കി സര്‍ക്കാറിന് സമര്‍പ്പിച്ചു കഴിഞ്ഞു. ക്ലാസ്സുകള്‍ ആരംഭിക്കാന്‍ താല്‍ക്കാലികമായി കോളേജ് കെട്ടിടം കണ്ടെത്തിക്കഴിഞ്ഞിട്ടും സര്‍ക്കാര്‍ കോളജിന് അനുമതി നല്‍കാത്തതാണ് കോളേജ് ആരംഭിക്കുന്നതിന് നിലവിലുള്ള തടസ്സം. ഇത് നീക്കുന്നതിനായി ഈ മാസം 24 ന് മുഖ്യമന്ത്രിയെയും, ധനകാര്യ മന്ത്രിയെയും നേരില്‍ കാണുമെന്നു ഐ.സി ബാലകൃഷ്ണന്‍  എംഎല്‍എ പറഞ്ഞു. കഴിഞ്ഞ 9 വര്‍ഷമായി സുല്‍ത്താന്‍ ബത്തേരിയുടെ വികസനത്തിന് വേണ്ടിയാണ് പ്രവര്‍ത്തിച്ചുവരുന്നത് ഇനിയും അത് തുടരുമെന്നും തെറ്റായ ആരോപണങ്ങള്‍ പൊതു ജനം തള്ളിക്കളയും എന്നും അദ്ദേഹം പറഞ്ഞു

Leave A Reply

Your email address will not be published.

error: Content is protected !!