മുത്തങ്ങ, തോല്‍പ്പെട്ടി സങ്കേതങ്ങള്‍ ഇന്നു മുതല്‍ പ്രവര്‍ത്തനമാരംഭിക്കും

0

 കോവിഡിനെ തുടര്‍ന്ന് ആറ് മാസം നീണ്ട അടച്ചിടലിനുശേഷം മുത്തങ്ങ, തോല്‍പ്പെട്ടി സങ്കേതങ്ങള്‍ ബുധനാഴ്ച മുതല്‍ പ്രവര്‍ത്തനമാരംഭിക്കും.   മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും ഉറപ്പുവരുത്തിയാവും പ്രവേശനം. ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വൈല്‍ഡ്ലൈഫ് വാര്‍ഡന്‍ അറിയിച്ചു.ടിക്കറ്റ് നിരക്ക്, പ്രവേശന സമയം എന്നിവ നിലവിലുണ്ടായിരുന്നതുപോലെ ആയിരിക്കും.പ്രവേശ സമയം രാവിലെ 7 മുതല്‍ 10 വരെയും വൈകുന്നേരം 3 മുതല്‍ 5 മണിവരെയുമാണ്.ഒരു ദിവസം പരമാവധി  60 വാഹനങ്ങള്‍ മാത്രമേ അനുവദിക്കുകയുള്ളു.

കോടതി ഉത്തരവിനെ തുടര്‍ന്ന് അടച്ചിട്ട വനംവകുപ്പിന് കീഴിലെ മറ്റ് ഇക്കോടൂറിസം കേന്ദ്രങ്ങള്‍ തുറക്കില്ല. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മാര്‍ച്ചിലാണ് വന്യജീവി സങ്കേതങ്ങള്‍ അടച്ചത്. നൂറ് കണക്കിനാളുകള്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴില്‍ നഷ്ടപ്പെട്ടു. ടാക്സി ജീവനക്കാര്‍, വ്യാപാരികള്‍ തുടങ്ങിയവരെയെല്ലാം പ്രതികൂലമായി ബാധിച്ചു. കോവിഡിനെതിരെ പൊരുതുന്നതിനൊപ്പം ജനജീവിതം സാധാരണഗതിയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ഘട്ടംഘട്ടമായുള്ള തുറക്കല്‍. ഒരു ദിവസം പരമാവധി  60 വാഹനങ്ങള്‍ മാത്രമേ അനുവദിക്കുകയുള്ളു. വനത്തിനകത്തേക്ക് പ്രവേശിക്കുന്നതിനായി വരുന്ന സഞ്ചാരികള്‍ മാസ്‌ക്ക് നിര്‍ബന്ധമായും ധരിച്ചിരിക്കണം. താമസ സൗകര്യം നല്‍കില്ല. പനി, ചുമ തുടങ്ങി ഏതെങ്കിലും വിധത്തിലുള്ള രോഗമോ, രോഗ ലക്ഷണങ്ങളോ ഉള്ള വ്യക്തികള്‍, 10 വയസില്‍ താഴെയും 65 വയസിന് മുകളിലും പ്രായമുള്ള ആളുകള്‍ എന്നിവരെ വന്യജീവിസങ്കേതത്തില്‍  പ്രവേശിപ്പിക്കില്ല. ടിക്കറ്റ് കൗണ്ടറില്‍ സാമൂഹിക അകലം പാലിക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. ടിക്കറ്റ് എടുക്കുന്നതിന് മുമ്പ് ടൂറിസ്റ്റുകളെ തെര്‍മ്മല്‍ സ്‌കാനിംഗിന് വിധേയമാക്കും. ടൂറിസ്റ്റുകള്‍ ഓരോരുത്തരും അവരുടെ പേര് വിവരവും മൊബൈല്‍ നമ്പറും നല്‍കണം.  ടിക്കറ്റ് കൗണ്ടറില്‍ സാനിറ്റൈസര്‍, സോപ്പ്, ഹാന്റ് വാഷ്, വെള്ളം എന്നിവ ലഭ്യമാക്കും. സന്ദര്‍ശകര്‍ ജീപ്പിലുള്ള ഗൈഡിന്റെ നിര്‍ദ്ദേശങ്ങള്‍  പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. ഇക്കോടൂറിസം കേന്ദ്രത്തിന് മുന്നിലോ സമീപത്തോ ടൂറിസ്റ്റുകളെ കൂട്ടം ചേര്‍ന്ന് നില്‍ക്കാന്‍ അനുവദിക്കില്ല. ടിക്കറ്റ് നല്‍കുന്നയാളും തെര്‍മ്മല്‍ സ്‌കാനിങ് ചെയ്യുന്നയാളും കൈയുറയും, ഫെയ്‌സ് മാസ്‌ക്കും ധരിക്കും.   ടിക്കറ്റ് കൗണ്ടറില്‍ ടിക്കറ്റ് എടുക്കുന്നതിന് പുറമേ ഇക്കോടൂറിസം കേന്ദ്രത്തിലുള്ള ഒരു വ്യക്തിയുമായും ഇടപഴകാന്‍ സഞ്ചാരികളെ  അനുവദിക്കില്ല.

Leave A Reply

Your email address will not be published.

error: Content is protected !!