മുള ഫര്‍ണ്ണീച്ചര്‍ നിര്‍മ്മാണ പരിശീലനം സമാപിച്ചു

0

കല്‍പ്പറ്റ:മുള ഫര്‍ണ്ണീച്ചറുകള്‍ക്ക് വിപണിയില്‍ പ്രിയമേറുത് മുന്‍ നിര്‍ത്തി കേരളസ്റ്റേറ്റ് ബാംബു മിഷന്റെ സഹായത്തോടെ മുളയില്‍ നിും ഫര്‍ണ്ണീച്ചര്‍ നിര്‍മ്മിക്കുതില്‍ സി.വൈ.ഡി.6-ദിവസത്തെ പരിശീലനം സംഘടിപ്പിച്ചു.വിവിധ തരത്തിലുള്ള മേശയും കസേരകളും നിര്‍മ്മിക്കുതിലാണ് പരിശീലനം നല്‍കിയത്.പനങ്കണ്ടിയില്‍ പ്രവര്‍ത്തിക്കു സി.വൈ.ഡി.മുള ഉത്പ നിര്‍മ്മാണ യൂണിറ്റില്‍ സംഘടിപ്പിച്ച പരിശീലനത്തില്‍ സ്ത്രീകളും പുരുഷന്‍മാരുമുള്‍പ്പെടെ 12-പേര്‍ പങ്കെടുത്തു.കോഴിക്കോട് ബാംബൂ കോര്‍പ്പറേഷനിലെ ടെക്‌നിക്കല്‍ സ്റ്റാഫ് ജയേഷിന്റെ നേതൃത്വത്തിലായിരുു പരിശീലനം.ഫര്‍ണ്ണീച്ചര്‍ നിര്‍മ്മാണത്തിനുപയോഗിക്കു ലാത്തിമുളയുടെ ലഭ്യതയും ഓര്‍ഡറുകള്‍ അനുസരിച്ചും പനങ്കണ്ടി യൂണിറ്റില്‍ നിും മേശയും കശേരകളും നിര്‍മ്മിച്ചു വിപണനം നടത്തുതാണ്.കേരള സ്റ്റേറ്റ് ബാംബൂ മിഷന്‍ ജനറല്‍ മാനേജര്‍ എസ്.സന്തോഷ് യൂണിറ്റ് സന്ദര്‍ശിച്ച് ഫര്‍ണ്ണീച്ചറുകളുടെ ഗുണമേന്മ വിലയിരുത്തി.സി.വൈ.ഡി എക്‌സി.ഡയറക്ടര്‍ കെ.ജയശ്രീ,കോഡിനേറ്റര്‍ റ്റി.കൃഷ്ണന്‍ എിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!