കോവിഡ്-19 : ഇസ്രായേല്‍- യുഎഇ കരാര്‍

0

കോവിഡ്-19 പ്രതിരോധത്തിനുള്ള വാണിജ്യ കരാറില്‍ ഇസ്രയേലും യുഎഇയും ഒപ്പുവച്ചു. കൊറോണ വൈറസുമായി ബന്ധപ്പെട്ട പരീക്ഷണോപകരണം ഉള്‍പ്പെടെയുള്ള ഗവേഷണത്തിനും വികസനത്തിനും ആയി സഹകരിക്കുന്നതിനുള്ള പുതിയ വാണിജ്യ കരാര്‍ എമിറാത്തി അപെക്‌സ് ദേശീയ നിക്ഷേപ കമ്പനിയും ഇസ്രായേലിന്റെ ടെറാ ഗ്രൂപ്പും തമ്മില്‍ ഒപ്പുവെച്ചതായി യുഎഇ ശനിയാഴ്ച പ്രഖ്യാപിച്ചു.

കൊറോണ വൈറസുമായി ബന്ധപ്പെട്ട ഗവേഷണങ്ങളും പഠനങ്ങളും നടത്തുകയും മെച്ചപ്പെടുത്തുകയും ചെയ്യുക, അതുപോലെ തന്നെ ടെസ്റ്റിംഗ് പ്രക്രിയ വേഗത്തിലാക്കാനും സുഗമമാക്കാനും ഉയര്‍ന്ന കൃത്യതയോടെ നല്‍കാനും കൊറോണ വൈറസ് പരിശോധന ഉപകരണം വികസിപ്പിക്കാനും രണ്ട് കമ്പനികളും തമ്മിലുള്ള കരാര്‍ ലക്ഷ്യമിടുന്നു.അബുദാബിയില്‍ നടന്ന പത്രസമ്മേളനത്തിലാണ് കരാര്‍ ഒപ്പിട്ടത്. ഇസ്രയേലും യുഎഇയും വ്യാഴാഴ്ച കരാര്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം പൂര്‍ണമായും സാധാരണ നിലയില്‍ ആകുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!