ബുര്‍ജ് ഖലീഫ ത്രിവര്‍ണമണിഞ്ഞു. സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് യു.എ.ഇ

0

ഇന്ത്യയുടെ 74-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ബുര്‍ജ് ഖലീഫ ത്രിവര്‍ണമണിഞ്ഞു ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിലെ പ്രസ്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കള്‍ച്ചര്‍ കോണ്‍സുല്‍ നീരജ് അഗര്‍വാളാണ് ഇക്കാര്യം അറിയിച്ചത്. രാത്രി 8.45നായിരുന്നു ലോകത്തിലെ ഏറ്റവും ഉയരും കൂടിയ കെട്ടിടത്തില്‍ ഇന്ത്യന്‍ ദേശീയ പതാകയുടെ ത്രിവര്‍ണമണിഞ്ഞത്.

അതേസമയം സ്വാതന്ത്ര്യദിനത്തില്‍ ആശംസ അറിയിച്ച് യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് സന്ദേശമയച്ചു. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്ററുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ എന്നിവരും രാഷ്ട്രപതി രാംനാഥ് കോവിന്ദിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും സ്വാതന്ത്ര്യ ദിന സന്ദേശങ്ങളയച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!