ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം 2.16 കോടിയിലേക്ക്.കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടര ലക്ഷത്തോളം കോവിഡ് കേസുകളാണ് ലോകത്താകെ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ കോവിഡ് ബാധിച്ചവരുടെ എണ്ണം 2,15,92,555 ആയി. ലോകത്താകെ മരിച്ചവരുടെ എണ്ണം 7,67,956 ആയി. ശനിയാഴ്ച മാത്രം 5,140 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ ലോകത്താകെ 1,43,14,703 പേര്‍ രോഗമുക്തരായി.അമേരിക്കയില്‍ 55 ലക്ഷം പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്