കല്‍പ്പറ്റ നഗരം നിശ്ചലമായി.

0

കല്‍പ്പറ്റ  നഗരസഭയെ പൂര്‍ണമായി കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചതോടെ നഗരം നിശ്ചലമായി. കഴിഞ്ഞ ദിവസമാണ് കല്‍പ്പറ്റ നഗരസഭയിലെ എല്ലാ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണുകളായി  പ്രഖ്യാപിച്ചത്. മുഴുവന്‍ വാര്‍ഡുകളിലും നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ വളരെക്കുറച്ച് ആളുകള്‍ മാത്രമാണ് പുറത്തിറങ്ങുന്നത്.  കോവിഡ് സ്ഥിരീകരിച്ച് മരിച്ച കല്‍പ്പറ്റ സ്വദേശിയെത്തിയ  കടകളെല്ലാം അടപ്പിക്കുകയും, മൈക്രോ കണ്ടെയ്ന്‍മെന്റ് സോണാക്കുകയും ചെയ്തിരുന്നു. ഇയാളുടെ സമ്പര്‍ക്ക  പട്ടികയില്‍ കൂടുതല്‍പേര്‍  ഉള്‍പ്പെട്ടതോടെയാണ് കല്‍പ്പറ്റ  മുഴുവനും കണ്ടെയ്ന്‍മെന്റ് സോണ്‍ പരിധിയിലാക്കാന്‍ തീരുമാനിച്ചത്.

നഗരസഭാ പരിധിയിലെ സൂപ്പര്‍ മാര്‍ക്കറ്റ്/ ഹൈപ്പര്‍മാര്‍ക്കറ്റ് ഒഴികെയുള്ള ചെറുകിട പലചരക്ക്, പഴം, പച്ചക്കറി കടകള്‍, മെഡിക്കല്‍ ഷോപ്പുകള്‍, പെട്രോള്‍ പമ്പുകള്‍  എന്നിവക്ക്  മാത്രമാണ്  പ്രവര്‍ത്തനാനുമതി. മെഡിക്കല്‍ ഷോപ്പുകള്‍ക്ക് രാവിലെ 8 മുതല്‍ വൈകീട്ട് 7 വരെയും, കടകള്‍ക്ക് രാവിലെ 10 മുതല്‍ 5 വരെയുമാണ് തുറക്കാന്‍ അനുമതി.  ഹോട്ടലുകള്‍ക്ക് രാവിലെ 6 മുതല്‍ വൈകീട്ട് 9 വരെ പാര്‍സല്‍ സര്‍വീസുകള്‍ക്ക് മാത്രമായി പ്രവര്‍ത്തിക്കാം.  ഭരണപരമായ കാരണങ്ങളാല്‍ സിവില്‍ സ്റ്റേഷനും 100 മീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളും കണ്ടെയ്ന്‍മെന്റ് സോണ്‍ പരിധിയില്‍ നിന്ന് ഒഴിവാക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!