ചെറുനാരങ്ങാവെള്ളത്തില്‍ ഇഞ്ചിജ്യൂസ് ചേര്‍ത്താല്‍

0

ഞ്ചിയും ചെറുനാരങ്ങയുമെല്ലാം ആരോഗ്യഗുണങ്ങള്‍ ഏറെയുള്ള ഭക്ഷണവസ്തുക്കളാണ്. ഇഞ്ചി നല്ല ദഹനത്തിന് ഏറെ ഗുണകരം. നാരങ്ങ ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാന്‍ നല്ലതാണ്. ചെറുനാരങ്ങാജ്യൂസ് ശരീരത്തിനു നല്‍കുന്ന ഗുണകള്‍ ചില്ലറയല്ല. ഇതിനൊപ്പം തേന്‍ കലര്‍ത്തി കുടിയ്ക്കുന്നതിനെക്കുറിച്ചു കേട്ടുകാണും. എന്നാല്‍ ഇതിനൊപ്പം ഇഞ്ചിനീരു ചേര്‍ത്തു കുടിച്ചാലോ, ഗുണങ്ങള്‍ പലതാണ്.
ചെറുനാരങ്ങാജ്യൂസും ഇഞ്ചിനീരും ചേര്‍ത്തു രാവിലെ വെറുവയറ്റില്‍ കുടിയ്ക്കുന്നതു കൊണ്ടുള്ള ഗുണങ്ങളെക്കുറിച്ചറിയൂ,

ഇഞ്ചിയും ചെറുനാരങ്ങയുമെല്ലാം ആരോഗ്യഗുണങ്ങള്‍ ഏറെയുള്ള ഭക്ഷണവസ്തുക്കളാണ്. ഇഞ്ചി നല്ല ദഹനത്തിന് ഏറെ ഗുണകരം. നാരങ്ങ ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാന്‍ നല്ലതാണ്.

ശരീരത്തിന് രോഗപ്രതിരോധശേഷി നല്‍കാന്‍ ഏറെ ഗുണകരമായ ഒന്നാണിത്. ഇഞ്ചിയിലെ ആന്റിഓക്‌സിഡന്റുകളും ചെറുനാരങ്ങയിലെ വൈറ്റമിന്‍ സിയും ചേര്‍ന്നാണ് ഈ ഗുണങ്ങള്‍ നല്‍കുന്നത്.

ദഹനേന്ദ്രിയത്തെ സുഖപ്പെടുത്തുന്ന ഒരു പാനീയമാണിത്. നെഞ്ചെരിച്ചില്‍, മനംപിരട്ടല്‍, ഛര്‍ദി, വയറിളക്കം, ദഹനക്കേട് തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്ന്.
ഇഞ്ചിയില്‍ സിങ്കുണ്ട്. ഇത് ഇന്‍സുലിന്‍ ഉല്‍പാദനത്തിനു സഹായിക്കും. നാരങ്ങയില്‍ ആന്റിഓക്‌സിഡന്റുകളും ഇവ രണ്ടും ചേരുന്നത് പ്രമേഹത്തിനുളള നല്ലൊരു പരിഹാരമാണ്.

ഈ രണ്ടു കൂട്ടുകളും ധാരാളം വൈറ്റമിനുകളും ധാതുക്കളുമെല്ലാം അടങ്ങിയതാണ്. ഇതുകൊണ്ടുതന്നെ ചര്‍മത്തിന്റെയും മുടിയുടേയും ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.
തടി കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് ഇഞ്ചി-നാരങ്ങ പാനീയം. ഇവ രണ്ടും തടി കുറയ്ക്കാന്‍ സഹായിക്കും. അപചയപ്രക്രിയ ശക്തിപ്പെടുത്തിയും ദഹനം മെച്ചപ്പെടുത്തിയും കൊഴുപ്പു കത്തിച്ചു കളഞ്ഞുമാണിത് സാധിയ്ക്കുന്നത്.
ലിംഫാറ്റിക് സിസ്റ്റത്തിന് ഏറെ നല്ലതാണ് ഈ കോമ്പിനേഷന്‍. ഇത് രക്തം ശുദ്ധീകരിയ്ക്കും, കൊളസ്‌ട്രോള്‍ കുറയക്കും.

ഇവ രണ്ടു ചേരുമ്പോള്‍ ശരീരം ആല്‍ക്കലൈനായി മാറുന്നു. ഇത് ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാന്‍ ഏറെ നല്ലതാണ്. വാതം, സന്ധിവേദന, ഫൈബ്രോമയാള്‍ജിയ തുടങ്ങിയ പല രോഗങ്ങളും ഇതു മാറ്റുന്നു.
12 ഔണ്‍സ് വെള്ളം തിളപ്പിയ്ക്കുക. ഇതു വാങ്ങിവച്ച് ഇതിലേയ്ക്കു പകുതി ചെറുനാരങ്ങ പിഴിഞ്ഞൊഴിയ്ക്കുക. ഇതിലേയ്ക്ക് ഒരു ടേബിള്‍സ്പൂണ്‍ ഇഞ്ചിനീരും അല്‍പം തേനും ചേര്‍ത്തിളക്കി കുടിയ്ക്കാം.

Leave A Reply

Your email address will not be published.

error: Content is protected !!