ഡിഗ്രി വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

0

സുല്‍ത്താന്‍ ബത്തേരി ഗോവിന്ദന്‍മൂലയില്‍ ഡിഗ്രി വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മല വയല്‍ ഗോവിന്ദന്‍ മൂല മണിമല മനോരാജന്റെ മകള്‍ ശ്രീഷ്ണ(19) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് 1.30 ഓടെയാണ് വീടിനികത്ത് മരിച്ച നിലയില്‍ ബന്ധുക്കള്‍ കണ്ടത് . പുല്‍പ്പള്ളി പഴശ്ശിരാജ കോളേജിലെ ഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്. അമ്പലവയല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. അമ്മ: ശ്രീജ. സഹോദരി: ശ്രീഷ്മ

Leave A Reply

Your email address will not be published.

error: Content is protected !!