തരിശ്‌നിലത്ത് നെല്‍കൃഷിയൊരുക്കി 

0

വര്‍ഷങ്ങളായി തരിശായി കിടന്ന പാടത്ത് നെല്‍ക്കൃഷി ഒരുക്കി പുല്‍പ്പള്ളി പഞ്ചായത്തിലെ വേലിയമ്പത്തെ കുടുംബശ്രീ അംഗങ്ങള്‍ മാതൃകയായി.ജലസേചന സൗകര്യം ഇല്ലാത്തതിനാലും രൂക്ഷമായ വന്യമൃഗശല്യവും കാരണം കൃഷി ചെയ്യാതെ തരിശായി കിടന്ന 4 ഏക്കര്‍ നെല്‍പാടത്താണ് വേലിയമ്പം ചൈതന്യ കുടുംബശ്രീ അംഗങ്ങളുടെ നേതൃത്വത്തില്‍ നെല്‍ക്കൃഷി ആരംഭിച്ചത്.പൂര്‍ണ്ണമായും ജൈവ രീതിയിലുള്ള നെല്‍കൃഷിയാണ് ചെയ്യുന്നത്.ഒഴുകിയെത്തുന്ന മഴവെള്ളം പാടത്ത് സംഭരിച്ചാണ് കൃഷി .ടിന്റു മോള്‍, സതിശിവന്‍, ജിഷാമനോജ്, രജിതാരജീഷ് ,ശോശാമ്മ ജോര്‍ജ്, സുബാഷിനി തുടങ്ങിയവരാണ് നേതൃത്വം നല്‍കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!