നൂല്‍പ്പുഴ പഞ്ചായത്തിലും പരിശോധന കര്‍ശനമാക്കി ആരോഗ്യ വകുപ്പ്

0

ബത്തേരിയിലെ പലചരക്ക് മൊത്ത വിതരണ സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് കോവിഡ് സ്ഥീരികരിച്ച സാഹചര്യത്തില്‍ സ്ഥാപനത്തിലെത്തിയ നൂല്‍പ്പുഴ പഞ്ചായത്തിലെ 25 പേരെയാണ് സമ്പര്‍ക്കമുള്ളതായി ആരോഗ്യ വകുപ്പ് കണ്ടെത്തിയത്. ഇതില്‍ നാലുപേരുടെ ശ്രവം  പരിശോധിക്കുകയും നാലും നെഗറ്റീവ് ഫലമായിരുന്നുവെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ബാക്കിയുള്ള 21 പേരും ലോറിസ്‌ക് കോണ്ടാക്ടില്‍പെടുന്നവരാണെന്നും അതുകൊണ്ടുതന്നെ എട്ടുദിവസത്തിനുശേഷമാണ് ശ്രവപരിശോധന സാധ്യമാകുമെന്നുമാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നത്..ഇവരെയെല്ലാം നിരീക്ഷണത്തിലാക്കിയതായും ആരോഗ്യവകുപ്പ് അറിയിച്ചു. കൂടാതെ ഇവര്‍ നടത്തിവരുന്ന സ്ഥാപനങ്ങള്‍ മുന്‍കരുതല്‍ എന്ന നിലയില്‍ അടപ്പിക്കുകയും ചെയ്തു.ഇതിന് പുറമെ രോഗബാധിതരുടെ സമ്പര്‍ക്കത്തില്‍ വന്നിട്ടുള്ള ചില പഞ്ചായത്തംഗങ്ങളും നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!