പ്രതീകാത്മക കുടിവെള്ളവിതരണം 

0

എടവക ഗ്രാമ പഞ്ചായത്ത് കല്ലോടി ജലശക്തി ജലനിധി കുടിവെള്ള പദ്ധതി കമ്മിറ്റിയുടെ അഴിമതി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സി പി എം    വാളേരി ബ്രാഞ്ച് നേതൃത്വത്തില്‍ പ്രതീകാത്മക കുടിവെള്ളവിതരണം നടത്തി. പ്രശ്‌നത്തിന് പരിഹാരം കാണുന്നില്ലെങ്കില്‍ ശക്തമായ സമരം നടത്തുമെന്ന് ഉല്‍ഘാടനം ചെയ്തുകൊണ്ട് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് മനു കുഴിവേലില്‍ പറഞ്ഞു. ഹരീന്ദ്രന്‍,ഗൗതമന്‍,ഉസ്മാന്‍, കെ വി വിജോള്‍ ,കുഞ്ഞനന്ദന്‍ എന്നിവര്‍ നേതൃത്വം നല്‍കി.പദ്ധതിയിലെ അശാസ്ത്രിയമായ. പ്രവര്‍ത്തികള്‍ കാരണം നിരവധി പ്രദേശങ്ങളിലെ നൂറു കണക്കിന് കുടുബങ്ങള്‍ക്ക് കുടിവെള്ള വിതരണം മുടങ്ങിയത് കഴിഞ്ഞ ദിവസം വയനാാട് വിഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!