ദക്ഷിണേന്ത്യന്‍ സ്‌കൂള്‍ ശാസ്ത്രമേളയില്‍ ബീനാച്ചി ഗവണ്‍മെന്റ് സ്‌കൂളിന് ഒന്നാം സ്ഥാനം. അളില്ലാതെ അടക്ക പറിക്കുന്നയന്ത്രം അവതരിപ്പിച്ചാണ് ഹൈസ്‌ക്കൂള്‍ വിദ്യാര്‍ഥികളായ അഭിഷേക് രവീന്ദ്രനും മുഹമ്മദ്‌സിനാനും സ്‌കൂളിനെ നേട്ടത്തിന് അര്‍ഹമാക്കിയത്.ഹയര്‍സെക്കണ്ടറിവിദ്യാര്‍ത്ഥികളോട് മല്‍സരിച്ചാണ് ഇവര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. സെക്കന്തരബാദില്‍ നടന്ന ദേക്ഷിണേന്ത്്യന്‍ സ്‌കൂള്‍ ശാസ്ത്രമേളയില്‍ അളില്ലാതെ അടക്കപറിക്കുന്ന യന്ത്രം അവതരിപ്പിച്ചാണ് മുഹമ്മദ് സിനാനും അഭിഷേക് രവീന്ദ്രനും ഒന്നം സ്ഥാനം നേടിയത്.ഇവര്‍ സ്വന്തമായി വികസിപ്പിച്ചെടുത്തതാണ് യന്ത്രം.ഇത് ഉപയോഗിച്ച്് കവുങ്ങില്‍ കയറാതെ അടക്കപറിക്കാം. ഇരുമ്പു കമ്പികള്‍ ബെല്‍ഡ് ചെയ്ത് പിടിപ്പി്ച്ച് അതില്‍ കപ്പികള്‍ ഘടിപ്പിച്ചുണ്ടാക്കിയ യന്ത്രം നിലത്തുനിന്നും കയറുകൊണ്ടു നിയന്ത്രിക്കുന്ന തരത്തിലാണ് യന്ത്രത്തിന്റെ പ്രവര്‍ത്തനം. ഇതില്‍ ഘടിപ്പിച്ചിരിക്കുന്ന കത്തിഉപയോഗിച്ച് അടക്കചെത്തി താഴെ വീഴാതെ ഇതില്‍ ഘടിപ്പിച്ച യന്ത്രകൈന്റെ സഹായത്തോടെ താഴെ എത്തിക്കുകയാണ് ചെയ്യുക.കോഴിക്കോട് നടന്ന സംസ്ഥാനസ്‌കൂള്‍ ശാസ്ത്രമേളയില്‍ നേടിയ വിജയമാണ്ഇവരെ ദക്ഷിണേന്ത്യന്‍ ശാസ്ത്രമേളയിലേക്ക് എത്തിച്ചത്.ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളായ മുഹമ്മദ് സിനാനും അഭിഷേക് രവീന്ദ്രനും ജനുവരി ഏഴുമുതല്‍ 12വരെ നടന്ന ദക്ഷിണേന്ത്യന്‍ സ്‌കൂള്‍ ശാസ്ത്രമേളയില്‍ ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികളോട് മല്‍സരി്്ച്ചാണ് ബീനാച്ചി സ്‌കൂളിനും സംസ്ഥാനത്തിനുമായി മികച്ച നേട്ടം കൈവരി്ച്ചത്.
Sign in
Sign in
Recover your password.
A password will be e-mailed to you.