സുല്‍ത്താന്‍ ബത്തേരിക്ക് ഇന്ന് ആശ്വാസദിനം

0

കൊവിഡ് 19 ആന്റിജന്‍ പരിശോധന നടത്തിയ മുഴവന്‍ ആളുകള്‍്ക്കും നെഗറ്റീവ്. നഗരസഭയിലെ നാല് കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനിയില്‍ 267 ആളുകളടെ ശ്രവമാണ് പരിശോധിച്ചത്. കഴിഞ്ഞ നാല് ദിവസങ്ങളില്‍ തുടര്‍ച്ചായി കൊവിഡ് 19 പോസറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ ദിവസങ്ങള്‍ക്ക് ശേഷം ആശ്വാസത്തിന്റെ ദിനമായിരുന്നു ബത്തേരിയില്‍ ഇന്ന്. കൊവിഡ് 19  സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ നടത്തിയ പരിശോധനയില്‍ എല്ലാവര്‍ നെഗറ്റീവ് ആയിരുന്നുഫലം. ഇന്ന് 267 പേരെയാണ് പരിശോധനയക്ക് വിധേയമാക്കിയത്. കഴിഞ്ഞ ദിവസങ്ങളില്‍ രോഗ ബാധിരരായ ആളുകളുമായി സമ്പര്‍ക്കത്തില്‍പെട്ടവരുടെ ശ്രവമാണ് പരിശോധിച്ചത്. മൊബൈല്‍ പരിശോധന യൂണിറ്റുകളുടെ സഹായത്തോടെയായിരുന്നു പരിശോധന. നഗരസഭയിലെ ചെതലയം, പൂളവയല്‍, ടൗണ്‍, ബീനാച്ചി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. നാളെയും ഇതുമായി ബന്ധപ്പെട്ട് പരിശോധന നടത്തുമെന്നാണ് ആരോഗ്യവകുപ്പില്‍ നിന്നും ലഭിക്കുന്ന വിവരം. കഴിഞ്ഞ നാല് ദിവസങ്ങളിലായി 21 പേര്‍ക്കാണ് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചത്.  ഇതില്‍ 17 പേര്‍ നഗരത്തിലെ മലാബര്‍ ട്രേഡിംഗ് കമ്പനിയിലെ ജീവനക്കാരും, മൂന്ന് പേര്‍ ഇവരുടെ സമ്പര്‍ക്കത്തില്‍ പെട്ടവരും, ഒരാള്‍ ആംബുലന്‍സ് ഡ്രൈവറുമാണ്.

Leave A Reply

Your email address will not be published.

error: Content is protected !!