പരിശോധനാ ഫലം നെഗറ്റീവ് 

0

പുല്‍പ്പള്ളിയില്‍ പഞ്ചായത്ത് മെമ്പറുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരുടെ പട്ടികയില്‍ ഇന്ന് കോവിഡ് പരിശോധന നടത്തിയ 58-പേരുടെയും പരിശോധനാ ഫലം നെഗറ്റീവ് ആയി കണ്ടെത്തി.പഞ്ചായത്ത് മെമ്പര്‍മാര്‍, ജീവനക്കാര്‍,പാര്‍ട്ടി പ്രവര്‍ത്തകര്‍,മാര്‍ക്കറ്റ് തൊഴിലാളികള്‍,
ഹോട്ടല്‍ ജീവനക്കാര്‍, അടങ്ങുന്ന 58 പേര്‍ക്കാണ് പരിശോധനാ ഫലം നെഗറ്റീവ് ആയത്. നേരത്തെ ക്വറെന്റൈനില്‍ കഴിഞ്ഞിരുന്ന മെമ്പറുടെ ഭാര്യ,കുട്ടികള്‍ എന്നിവരുടെയും ഫലം നെഗറ്റീവ് ആണ്. മുന്‍പ് പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്ന  പഞ്ചായത്ത് പ്രസിഡണ്ടിന് ഇന്ന്  വീണ്ടും നടത്തിയ പരിശോധനയിലും മറ്റു പ്രശ്‌നങ്ങള്‍ ഇല്ലാത്തതായി കണ്ടെത്തി.

Leave A Reply

Your email address will not be published.

error: Content is protected !!