കമ്പളക്കാട്: മത സഹിഷ്ണുതയും സൗഹാർദ്ദവും കാത്തു സൂക്ഷിക്കുകയും തീവ്രവാദത്തിനും ഭീകരതക്കും വേരോട്ടം നൽകുകയും ചെയ്യാതെ ചിട്ടയായ മത പ്രവർത്തനങ്ങളും പ്രബോധന പ്രചാരണങ്ങളും മൂലം ലോകത്തിനു തന്നെ കേരളത്തെ മാതൃകയാക്കിയതിൽ ജാമിഅ നൂരിയ്യ പോലുള്ള സ്ഥാപനങ്ങൾ വഹിച്ച പങ്ക് വളരെ വലുതാണെന്ന് കെ.കെ അഹ്മദ് ഹാജി പറഞ്ഞു ജാമിഅ സമ്മേളന പ്രചരണാർത്ഥം ജില്ലാ സ്റ്റുഡന്റ്സ് ഫോറം മൂന്നു ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന മെസ്സേജ് വാഗൺ 2 K 18 ന്റെ ഉദ്ഘാടനം കമ്പളക്കാട് വെച്ച് നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം . ടൗൺ ഖത്തീബ് ശരീഫ് ഹുസൈൻ ഹുദവി അദ്ധ്യക്ഷനായി.ഹാരിസ് ബാഖവി കമ്പളക്കാട് മുഖ്യ പ്രഭാഷണം നടത്തി
തോപ്പിൽ അഷ്റഫ് ,ഹനീഫ് എം ,എം വി .സിറാജുദ്ദീൻ, ടി. റഫീഖ്, പി.മമ്മു, കെ.കുട്ട്യാലി തുടങ്ങിയവർ സംബന്ധിച്ചു. സിറാജുദ്ദീൻ ഫൈസി സ്വാഗതവും ജുനൈദ് മുസ് ലിയാർ നന്ദിയും പറഞ്ഞു സി.പി അഷ്റഫ് മുസ് ലിയാർ ക്യാപ്റ്റനും ഷാനവാസ് മുസ് ലിയാർ വൈസ് ക്യാപ്റ്റനുമായ സന്ദേശ ജാഥ വിവിധയിടങ്ങളിൽ പര്യടനം നടത്തി വൈകിട്ട് വെള്ളമുണ്ട എട്ടേ നാലിൽ കെ.സി മമ്മുട്ടി മുസ് ലിയാർ ഉദ്ഘാടനം ചെയ്തു നൂറുദ്ദീൻ ഫൈസി പ്രഭാഷണം നടത്തി ജാഥ ഇന്ന് രാവിലെ 9 മണിക്ക് വാരാമ്പറ്റ മഖാം സിയാറത്തോടെ ആരംഭിച്ച് വിവിധ സ്ഥലങ്ങളിൽ പര്യടനം നടത്തി വൈകിട്ട് സുൽത്താൻ ബത്തേരിയിൽ സമാപിക്കും