കര്‍ക്കിടക വാവുബലി കര്‍മ്മങ്ങള്‍ വീടുകളില്‍ മാത്രം നടത്തണം:ആര്‍.ഇളങ്കോ ഐ.പി.എസ് 

0

കല്‍പ്പറ്റ:കോവിഡ് 19 വൈറസ് വ്യാപനം അതിതീവ്രമായി തുടരുന്ന സാഹചര്യത്തില്‍ കര്‍ക്കിടക വാവുബലി കര്‍മ്മങ്ങള്‍ വീടുകളില്‍ മാത്രമായി നടത്തണമെന്നും,കൂട്ടം കൂടിനിന്ന് ആചരിക്കാന്‍ പാടില്ലെന്നുമുള്ള സംസ്ഥനപോലീസ് മേധാവിയുടെ നിര്‍ദ്ദേശം നടപ്പിലാക്കുമെന്ന്  വയനാട് ജില്ലാപോലീസ് മേധാവി അര്‍.ഇളങ്കോ ഐ.പി.എസ് അറിയിച്ചു.കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ജൂലൈ 15ലെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ജൂലൈ 31വരെ ജനങ്ങള്‍ കൂട്ടംകൂടുന്ന എല്ലാത്തരം മതചടങ്ങുകളും ഒത്തുചേരലുകളും നിരോധിച്ചിട്ടുണ്ട്. ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന പോലീസ് മേധാവി നല്‍കിയ നിര്‍ദ്ദേശം നടപ്പിലാക്കാനും ഇതുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് അധികാരികളെയും,ക്ഷേത്രഭാരവാഹികളെയും ജനങ്ങളെയും അറിയിക്കാനും ജില്ലയിലെ എല്ലാ എസ്.എച്ച്.ഓ മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം.കോവിഡ്-19 മാഹമാരിയുടെ പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പോലീസും ആരോഗ്യപ്രവര്‍ത്തകരും മറ്റും ചേര്‍ന്ന് നടപ്പാക്കുമ്പോള്‍,സാമൂഹിക അകലം പാലിക്കാതെയും,ശുചിത്വ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചും ആളുകള്‍ ഒത്തുകൂടുന്നത് രോഗവ്യാപനത്തിനിടയാക്കും,സാമൂഹവ്യാപനം സംശയത്തക്ക തരത്തിലേക്ക് രോഗം വ്യാപിക്കുന്നതിനും,സമ്പര്‍ക്കത്തിലൂടെ രോഗം പകരുന്നതും കണക്കിലെടുത്തുള്ള ബന്ധപ്പെട്ടനടപടികള്‍ പോലീസ് നടപ്പാക്കുമെന്നും, നിര്‍ദ്ദേശം ലംഘിച്ചുക്കൊണ്ട്‌ദേവസ്വം അധികാരികളും/ക്ഷേത്ര ഭാരവാഹികളും ബലിതര്‍പ്പണ ചടങ്ങുകള്‍സംഘടിപ്പിക്കരുതെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.

Leave A Reply

Your email address will not be published.

error: Content is protected !!