ജില്ലയില്‍ ഇന്ന് കൊവിഡ് പോസിറ്റീവായവര്‍

0

ജൂലൈ ആറിന് ഒമാനില്‍ നിന്നു വന്ന് 15 മുതല്‍ ചികിത്സയിലായിരുന്ന മാനന്തവാടി സ്വദേശി (49),ജൂലൈ 15ന് ആന്ധ്രപ്രദേശില്‍ നിന്നു വന്ന മുട്ടില്‍ സ്വദേശി (35),സൗദിയില്‍ നിന്നു വന്ന മേപ്പാടി സ്വദേശി (57), ജൂണ്‍ 26 ന് ദുബായിയില്‍ നിന്നു വന്ന സുഗന്ധഗിരി സ്വദേശി (24),
ജൂലൈ 14ന് കുടകില്‍ നിന്നു വന്ന കോട്ടത്തറ സ്വദേശി (30),ജൂലൈ 10 ന് സൗദിയില്‍ നിന്നു വന്ന കണിയാമ്പറ്റ സ്വദേശി (33), ജൂലൈ 14ന് ബാംഗ്ലൂരില്‍ നിന്ന് വന്ന് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന വെള്ളമുണ്ട സ്വദേശി (26),  മൂപ്പൈനാട് സ്വദേശി (40), മീനങ്ങാടി സ്വദേശി (39), കോട്ടത്തറ സ്വദേശി (30), വിവിധ സ്ഥാപനങ്ങളില്‍ നിരീക്ഷണത്തിലായിരുന്ന മൂപ്പൈനാട് സ്വദേശി (26), ഗൂഡല്ലൂര്‍ സ്വദേശികള്‍ (58, 22, 22), ജൂലൈ 13 മുതല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള എടവക സ്വദേശി 32 കാരന്റെ കൂടെ ബാംഗ്ലൂരില്‍ നിന്ന് വന്ന മൂന്നു വയസ്സുകാരി, ജൂലൈ നാലിന് കോഴിക്കോട് നാദാപുരത്ത് നിന്ന് വന്ന പീച്ചങ്കോട് സ്വദേശി (50), കര്‍ണാടകയില്‍ നിന്ന് വന്ന് ജൂലൈ 11 മുതല്‍ ചികിത്സയിലുള്ള തൊണ്ടര്‍നാട് സ്വദേശി 38 കാരന്റെ സമ്പര്‍ക്ക പട്ടികയിലുള്ള കുഞ്ഞോം സ്വദേശി (46),തൊണ്ടര്‍നാട് സ്വദേശികളായ 20 കാരന്‍,1,4 വയസ്സുള്ള രണ്ട് കുട്ടികള്‍, 54,30 വയസ്സുള്ള രണ്ട് സ്ത്രീകള്‍,33,62,30,18 വയസ്സുള്ള നാല് പുരുഷന്മാര്‍ എന്നിവര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!