കാലവര്‍ഷക്കെടുതി പഞ്ചായത്ത്തലത്തില്‍ കണ്‍ട്രോള്‍ റൂം തുറക്കും

0

കാലവര്‍ഷം ശക്തി പ്രാപിക്കുന്ന സാഹചര്യത്തില്‍ അടിയന്തര ഘട്ടങ്ങളില്‍ ഇടപെടല്‍ നടത്താന്‍ പഞ്ചായത്ത് തലത്തില്‍ കണ്‍ട്രോള്‍ റൂം തുറക്കും. സി.കെ ശശീന്ദ്രന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ വൈത്തിരി താലൂക്കിലെ മഴക്കാല മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. തദ്ദേശ സ്ഥാപനങ്ങള്‍ തിങ്കളാഴ്ച്ചകകം ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറക്കണം. ഇവിടെ ആവശ്യമായ ജീവനക്കാരെ നിയമിക്കുന്നതിനുളള നടപടികളും സ്വീകരിക്കണമെന്ന് എം.എല്‍.എ നിര്‍ദ്ദേശിച്ചു. നിലവില്‍ കളക്ട്രേറ്റിലും താലുക്ക്തലത്തിലും പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സമയ കണ്‍ട്രോള്‍ റൂമുകള്‍ക്ക് പുറമെയാണ് പഞ്ചായത്ത് തലത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ ജില്ല നേരിട്ട പ്രളയാനുഭവങ്ങളെ മുന്‍നിര്‍ത്തിയാണ് നടപടി.

Leave A Reply

Your email address will not be published.

error: Content is protected !!