കോവിഡ്  നീരിക്ഷണത്തിലിരുന്നയാള്‍  ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചു

0

കോവിഡ്  നീരിക്ഷണത്തിലിരുന്നയാള്‍ ആശുപത്രി കെട്ടിടത്തിന്റെ  മുകളില്‍ നിന്നും ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചു. വീണത്  ജീവനക്കാരുടെ മുന്നിലായതിനാല്‍ കൈയ്യോടെ പിടികൂടി. സംഭവം  കൊവിഡ് ആശുപത്രിയായ ജില്ലാ ആശുപത്രിയില്‍. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് സംഭവം.. പൂതാടി സ്വദേശിയായ അമ്പതു വയസ്സുകാരന്‍ ഗുണ്ടല്‍പേട്ടയില്‍ നിന്ന് വ്യാഴാഴ്ചരാവിലെയാണ് ജില്ലാശുപത്രിയില്‍ എത്തിയത്. പരിശോധനയില്‍  പരിക്കില്ലാത്തതിനെ തുടര്‍ന്ന് വീണ്ടും പേ വാര്‍ഡിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

Leave A Reply

Your email address will not be published.

error: Content is protected !!