യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു

0

മുഖ്യമന്ത്രിയുടെ രാജിആവശ്യപ്പെട്ട് യുവമോര്‍ച്ച മാനന്തവാടിയില്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.യുവമോര്‍ച്ച മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ  നേതൃത്വത്തിലായിരുന്നു പ്രതിഷേധ പ്രകടനവും കോലം കത്തിക്കലും. സമരം യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് ദീപു പുത്തന്‍പുരയില്‍  ഉദ്ഘാടനം ചെയ്തു  യുവമോര്‍ച്ച മണ്ഡലം പ്രസിഡണ്ട് സുരേഷ്  പെരുംചോലയില്‍ ,ജില്ലാ സെക്രട്ടറി ദിലീപ് കണിയാരം, മണ്ഡലം ജനറല്‍ സെക്രട്ടറി വൈശാഖ് തലപ്പുഴ, രാമചന്ദ്രന്‍, ശരത് കുമാര്‍ ,സ്വരാജ് ,അഖില്‍ കണിയാരം ,അജിത്ത്, ജിഷ്ണു, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.തലപ്പുഴയില്‍ നടന്ന സമരം അഖില്‍ പ്രേം ഉദ്ഘാടനം ചെയ്തു.ഇ.മാധവന്‍, കെ.ജയേന്ദ്രന്‍, കെ.ചന്ദ്രന്‍ ,കെ അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!