കണ്ടെയ്ന്‍മെന്റ് സോണാക്കിയതിനെതിരെ വ്യാപാരികളും രംഗത്ത്

0

സുല്‍ത്താന്‍ ബത്തേരി ടൗണിന്റെ ഒരുഭാഗം കണ്ടെയ്ന്‍മെന്റ് സോണാക്കിയതിനെതിരെ വ്യാപാരികളും രംഗത്ത്. കണ്ടെയ്ന്‍മെന്റ് സോണാക്കിയതിനുപിന്നില്‍ ആരോഗ്യവകുപ്പ് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായ വീഴ്ചയാണെന്ന് വ്യാപാരികള്‍. കടകള്‍ മാത്രം അടച്ച് രോഗം വ്യാപനം തടയാന്‍ കഴിയില്ലെന്നും സംഭവത്തില്‍  വ്യാപാരികളെ മാത്രം ബലിയാടുകളാക്കരുതെന്നും വ്യാപാരി സമൂഹം.

കൊവിഡ് 19 രോഗിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് സുല്‍ത്താന്‍ ബത്തേരി ടൗണിലെ ഒരു ഭാഗം പൂര്‍ണ്ണമായും കണ്ടെയ്മെന്റ് സോണായി പ്രഖ്യാപിച്ച ജില്ലാഭരണകൂടം നടപടിക്കെതിരെ, നഗരസഭയ്ക്കുപിന്നാലെ സുല്‍ത്താന്‍ ബത്തേരിയിലെ വ്യാപാരികളും രംഗത്ത്. കണ്ടെയ്ന്‍മെന്റ് സോണാക്കിയതിനുപിന്നില്‍ ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണന്നാണ് വ്യാപാരികള്‍ ആരോപിക്കുന്നത്.  ഇക്കാര്യത്തില്‍ വേണ്ടത്ര പഠനം നടത്തിയിട്ടില്ല. കടകള്‍ മാത്രം അടച്ചിട്ടതുകൊണ്ട് രോഗവ്യാപനം തടയാന്‍ കഴിയുമെന്ന നിലപാട് ആരോഗ്യവകുപ്പ് മാറ്റണം. ട്രക്ക് ഡ്രൈവര്‍ കടകളില്‍ കയറിയെന്ന ഒറ്റക്കാരണത്താല്‍ സമ്പര്‍ക്കറിപ്പോര്‍ട്ട് ഇല്ലാതെ തന്നെ ടൗണ്‍ അടച്ച് പൂട്ടിയത് ന്യായീകരിക്കാനാവില്ലെന്നും ഇതിനുപരിഹാരം കണ്ട് ഉടന്‍തന്നെ കടകള്‍ തുറക്കാനുളള നടപടികള്‍ ഉണ്ടാവണമെന്നുമാണ് വ്യാപാരികളുടെ ആവശ്യം

Leave A Reply

Your email address will not be published.

error: Content is protected !!