കല്‍പ്പറ്റയിലെ കൊവിഡ് രോഗി മേപ്പാടിയിലും എത്തിയതായി സൂചന 

0

കല്‍പ്പറ്റയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച വ്യക്തി കഴിഞ്ഞ ഞായറാഴ്ച രാവിലെ മുതല്‍ മേപ്പാടിയിലെ 19-ാം വാര്‍ഡില്‍പ്പെട്ട കുന്നമ്പറ്റയിലും 22 വാര്‍ഡിലെ കോട്ടവയല്‍, പുത്തൂര്‍വയല്‍ പ്രദേശങ്ങളിലെ പല വീടുകളിലും കയറിയിറങ്ങിയതായി സൂചന. പണം പലിശക്ക് നല്‍കലാണ് ഇയാളുടെ തൊഴില്‍ . പണപ്പിരുവുമായി ബന്ധപ്പെട്ടാണ് ഇവിടങ്ങളില്‍ ഇയാള്‍ എത്തിയത്. ഈ പ്രദേശങ്ങളിലെ വീടുകളില്‍ ഉള്ളവരോട് ഹോം ക്വാറന്റയിനില്‍ ഇരിക്കാന്‍ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശമുണ്ട്. 19,22 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണാക്കണമെന്ന് മേപ്പാടി ഗ്രാമ പഞ്ചായത്ത് ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു.

Leave A Reply

Your email address will not be published.

error: Content is protected !!