ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാവരും പച്ചക്കറി കൃഷി ചെയ്യണം:ഒ.ആര്‍ കേളു എംഎല്‍എ

0

ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്താന്‍ വേണ്ടി ജില്ലയിലെ മുഴുവന്‍ കുടുംബങ്ങളും പച്ചക്കറി കൃഷി ചെയ്യണമെന്ന് ഒആര്‍ കേളു എംഎല്‍എ, വെള്ളമുണ്ട കൃഷിഭവനില്‍ സംസ്ഥാന കൃഷിവകുപ്പ് നടപ്പാക്കുന്ന ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു എംഎല്‍എ.ഭക്ഷ്യ മേഖലയില്‍ സ്വയംപര്യാപ്തത നേടുക എന്ന ലക്ഷ്യത്തോടെ കോരളത്തില്‍ നിരവധി പദ്ധതികളാണ് സംസ്ഥാന കൃഷിവകുപ്പ് നടപ്പാക്കുന്നത്. ജില്ലയില്‍ കൃഷി വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും കാര്‍ഷിക കൂട്ടായ്മകളുമായും  സഹകരിച്ചുകൊണ്ട്. ഇതിനോടകം നിരവധി പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി കഴിഞ്ഞെന്നും, ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന പദ്ധതിയിലൂടെ ജില്ലയിലെ മുഴുവന്‍ കുടുംബങ്ങളും പച്ചക്കറികൃഷി ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി തങ്കമണി അധ്യക്ഷയായിരുന്നു. ജില്ലാ കൃഷി ഓഫീസര്‍ സജിമോന്‍, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സക്കീന, വാര്‍ഡംഗം എ ജോണി,കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഗുണശേഖരന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ സിബി, വെള്ളമുണ്ട കൃഷിഓഫീസര്‍ ശരണ്യ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!