നാടിനും സ്‌കൂളിനും അഭിമാനമായി കുറുമ കോളനിയിലെ അര്‍ച്ചന

0

ഗോത്രമേഖലയ്ക്ക് അഭിമാനമായി നായ്ക്കട്ടി വെളുതൊണ്ടികുറമ കോളനിയിലെ വി. കെ അര്‍ച്ചന. ഇക്കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാവിഷയങ്ങള്‍ക്ക് എ പ്ല്സ് നേടിയാണ് ഈ മിടുക്കി നാടിനും സ്‌കൂളിനും അഭിമാനമായത്. കല്ലൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ത്ഥിയാണ് അര്‍ച്ചന.

വയനാടിന്റെ ഗോത്രമേഖലയ്ക്ക് അഭിമാനമാവുകയാണ് ഈ കൊച്ചുമിടുക്കി. ഇക്കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷയില്‍ കല്ലൂര്‍ ഗവ. ഹയര്‍സെക്കണ്ടി സ്‌കൂളില്‍ നിന്നും ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ച് പരീക്ഷയെഴുതി അര്‍ച്ചന എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയാണ് വിജയിച്ചത്. നായ്ക്കട്ടി വെളുതൊണ്ടി കുറുമകോളനിയിലെ കുമാരന്‍- അംബുജം ദമ്പതികളുടെ രണ്ടാമത്തെ മകളാണ് അര്‍ച്ചന. ജില്ലയില്‍ എല്ലാ വിഷയങ്ങള്‍ക്കും ഗോത്രമേഖലയില്‍ നിന്നും എപ്ലസ് നേടിയ മൂന്ന് വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ കൂടിയാണ്  അര്‍ച്ചന. സര്‍ക്കാര്‍ സ്‌കൂളിലെ ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ച് എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയെന്നത് അര്‍ച്ചനയുടെ വിജയത്തിന് മാറ്റുകൂട്ടുന്നു. തന്റെ വിജയത്തിനുപിന്നില്‍ അധ്യാപകരുടെയും രക്ഷിതാക്കളുടെയും നിര്‍ലോഭമായ പിന്തുണയാണന്നും സയന്‍സ് വിഷയത്തില്‍ ഉപരിപഠനം നടത്താനാണ് താല്‍പര്യമെന്നും അര്‍ച്ചന പറയുന്നു. മീനങ്ങാടി പോളിടെക്നിക് കോളേജില്‍ പഠിക്കുന്ന അശ്വിന്‍ സഹോദരനാണ്.

Leave A Reply

Your email address will not be published.

error: Content is protected !!