കണ്ടെയ്ന്‍മെന്റ് സോണ്‍ പ്രഖ്യാപനം വിവിധ വകുപ്പുകളുടെ വീഴ്ച

0

തിരുനെല്ലിയില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ പ്രഖ്യാപനം വിവിധ വകുപ്പുകള്‍ക്ക് പറ്റിയ ഗുരുതര വീഴ്ചയെന്ന് തിരുനെല്ലി, തൃശ്ശലേരി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി.കൊവിഡ് സ്ഥിരീകരിച്ച രോഗി സ്രവ പരിശോധന ഒരു ദിവസം വൈകിച്ചത് വകുപ്പുകളുടെ ഉത്തരവാദിത്വമില്ലായ്മയെന്നും നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട യുവതി കഴിഞ്ഞ ജൂണ്‍ 23ന് ബാവലി ചെക്ക് പോസ്റ്റ് വഴി പാസില്ലാതെയാണ് എത്തിയത്. ഊടുവഴികളിലൂടെ സഞ്ചരിച്ച അഞ്ച് അംഗ സംഘം ബാവലി വഴി അവരുടെ വീടുകളിലെത്തിയ വിവരം ചെക്ക് പോസ്റ്റിലെ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അറിയാം .വകുപ്പുകളുടെ ഏകോപനമില്ലായ്മയും വീഴ്ചയുമാണ് ഉണ്ടായിട്ടുള്ളത്. സ്രവ പരിശോധനക്കായി കൊവിഡ് ആശുപത്രിയായ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ രജിസ്റ്റര്‍ ചെയ്യാതെ മുത്തങ്ങയില്‍ രജിസ്റ്റര്‍ ചെയ്തതിന്റെ കാരണം വ്യക്തമാക്കണം. ഇക്കാര്യത്തില്‍ സ്ഥലം എം.എല്‍.എ കൂടിയായ ഒ.ആര്‍.കേളു നിലപാട് വ്യക്തമാക്കണമെന്നും കോണ്‍ഗ്രസ്സ് നേതാക്കള്‍ ആവശ്യപ്പെട്ടു .ബാവലി ചെക്ക് പോസ്റ്റിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ എം.എല്‍.എ തയ്യാറാവണം .വീഴ്ച വരുത്തിയ വകുപ്പ് തല ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം സമരപരിപാടിക്ക് രൂപം നല്‍കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.വാര്‍ത്താ സമ്മേളനത്തില്‍ നേതാക്കളായ എ.എം.നിഷാന്ത്, റഷീദ് തൃശ്ശ് ലേരി, കെ.ജി.രാമകൃഷ്ണന്‍, കെ.സതീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!