60 ലക്ഷത്തിന്റെ കുഴല്‍പ്പണം പിടികൂടി. രണ്ട് പേര്‍ അറസ്റ്റില്‍

0

മീനങ്ങാടിയില്‍ രേഖകളില്ലാതെ ലോറിയില്‍ കടത്തിയ 60 ലക്ഷം രൂപയുടെ കുഴല്‍പണം പിടികൂടി. രഹസ്യവിവരത്തെ തുടര്‍ന്ന് മീനങ്ങാടി സി.ഐ അബ്ദുള്‍ ഷെരീഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അടിവാരത്തേക്ക് ലോറിയില്‍ കടത്തുകയായിരുന്ന കുഴല്‍പണം പിടികൂടിയത്.ലോറിയില്‍ കാബിനോട് ചേര്‍ന്നുള്ള രഹസ്യ അറയിലാണ് പണം വെച്ചിരുന്നത്. ലോറി ഡ്രൈവറും സഹായിയുമുള്‍പ്പടെ 2 പേരെ കസ്റ്റഡിയിലെടുത്തു. ഡ്രൈവര്‍ ഇരുളം വാളവയല്‍ പയ്യാനിക്കല്‍ രാജന്‍, സഹായിയായ ബത്തേരി കുപ്പാടി പള്ളിപ്പറമ്പില്‍ ചന്ദ്രന്‍ എന്നിവരാണ് പിടിയിലായത്. മൈസുരില്‍ നിന്നും കൊച്ചിയിലേക്ക് പേപ്പര്‍ ലോഡുമായി പോവുന്ന ലോറി അടിവാരത്തെത്തിയാല്‍ തുക കൈമാറ്റം ചെയ്യാനായിരുന്നു പിടിയിലായ രാജനും ചന്ദ്രനും കിട്ടിയ നിര്‍ദ്ദേശമെന്ന് സി.ഐ കെ.കെ അബ്ദുള്‍ ഷെരീഫ് പറഞ്ഞു. മീനങ്ങാടി സി.ഐ ക്ക് പുറമെ എ .എസ്.ഐ ഹരീഷ്, സി പി.ഒ മാരായ ഫിനു, നിതീഷ്, യൂനസ്, കുര്യാക്കോസ്,നിഷാദ്, സുനീഷ്,സുരേഷ് തുടങ്ങിയവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!