വിള ഇന്‍ഷുറന്‍സ് പ്രചാരണ പക്ഷം തുടങ്ങി

0

സംസ്ഥാന സര്‍ക്കാര്‍ നേരിട്ടു നടപ്പിലാക്കുന്ന കാര്‍ഷിക വിള ഇന്‍ഷുറന്‍സ് പദ്ധതി കൂടുതല്‍ കര്‍ഷകരിലേക്ക് എത്തിക്കുന്നതിന് ജൂലൈ ഒന്നു മുതല്‍ 15 വരെ ജില്ലയില്‍ വിള ഇന്‍ഷുറന്‍സ് പക്ഷം ആചരിക്കുന്നു. 27 ഇനം കാര്‍ഷിക വിളകള്‍ നിബന്ധനകള്‍ക്ക് വിധേയമായി അതത് കൃഷിഭവനുകള്‍ വഴി ഇന്‍ഷുര്‍ ചെയ്യാവുന്നതാണെന്ന് കല്‍പറ്റ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.

തെങ്ങുകള്‍ ചുരുങ്ങിയത് പത്തെണ്ണമുണ്ടെങ്കില്‍ വര്‍ഷമൊന്നിന് രണ്ട് രൂപ നിരക്കിലും മൂന്ന് വര്‍ഷത്തേക്ക് 5 രൂപ നിരക്കിലും പ്രീമിയമടച്ച് ഇന്‍ഷുര്‍ ചെയ്യാം. പ്രകൃതിക്ഷോഭം മൂലം കൃഷി നാശം സംഭവിച്ചാല്‍ തെങ്ങൊന്നിന് 2000 രൂപയാണ് നഷ്ട പരിഹാരം അനുവദിക്കുക. കവുങ്ങുകള്‍ക്ക്  വര്‍ഷമൊന്നിന് ഒരു രൂപ നിരക്കിലും മൂന്ന് വര്‍ഷത്തേക്ക് രണ്ട് രൂപ നിരക്കിലും പ്രീമിയമടച്ച് ഇന്‍ഷുര്‍ ചെയ്യാവുന്നതാണ്. പ്രകൃതിക്ഷോഭം മൂലം കൃഷി നാശം സംഭവിച്ചാല്‍ കവുങ്ങ് ഒന്നിന് 200 രൂപയാണ് നഷ്ട പരിഹാരം അനുവദിക്കുക. വര്‍ഷമൊന്നിന് 3 രൂപ നിരക്കിലും മൂന്ന് വര്‍ഷത്തേക്ക് 5 രൂപ നിരക്കിലും പ്രീമിയമടച്ച് റബര്‍ ഇന്‍ഷുര്‍ ചെയ്യുന്നത് വഴി 1000 രൂപ വീതം നഷ്ട പരിഹാരം ലഭിക്കും. നേന്ത്ര, ഞാലിപ്പൂവന്‍ തുടങ്ങിയ വാഴകള്‍ നട്ടു അഞ്ച് മാസത്തിനകം 3 രൂപ നിരക്കില്‍ പ്രീമിയമടച്ചു ഇന്‍ഷുര്‍ ചെയ്യാവുന്നതാണ്. 300 രൂപ മുതല്‍ 50 രൂപ വരെ ഇനങ്ങള്‍ക്കനുസരിച്ച് നഷ്ടപരിഹാരം ലഭിക്കും. സ്‌കീമിന്റെ വിശദവിവരങ്ങളും ഇന്‍ഷുര്‍ ചെയ്യുന്നതിനുള്ള അവസരവും അതത് കൃഷിഭവനുകളില്‍ ലഭിക്കും.

Leave A Reply

Your email address will not be published.

error: Content is protected !!