വയനാട് ചുരം ശോചനീയാവസ്ഥ, യൂത്ത് ലീഗ് സമരം യുഡിഎഫ് ഏറ്റെടുക്കുന്നു: ഡോ എം കെ മുനീര്‍

0

അടിവാരം: വയനാട് ചുരം ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് സംഘടിപ്പ സമരം യുഡിഎഫ് ഏറ്റെടുക്കുന്നുവെന്ന് കേരള പ്രതിപക്ഷ ഉപ നേതാവ് ഡോ എം കെ മുനീര്‍ പ്രസ്താവിച്ചു. വയനാട് ജില്ലാ യൂത്ത് ലീഗ് തകര്‍ന്ന ചുരം
ഒറ്റപ്പെടുന്ന വയനാട് എന്ന പ്രമേയത്തില്‍ വയനാട് ലക്കിടി മുതല്‍ അടിവാരം വരെ സംഘടിപ്പിച്ച ചുരം സംരക്ഷണ യാത്ര സമാപനം അടിവാരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചുരം വിഷയത്തില്‍ ശാശ്വത പരിഹാരവും ബദല്‍ പാതകള്‍ അടക്കമുള്ളവ നടപ്പിലാക്കണമെന്നും നിയമസഭയില്‍ ഉന്നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രോഗികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകള്‍ ആശ്രയിക്കുന്ന റോഡാണ് വന്‍ ഗര്‍ത്തമായിരിക്കുന്നത്. ചുരം റോഡിന് എല്ലാ കാലത്തും മുന്തിയ പരിഗണനയാണ് യു ഡി എഫ് സര്‍ക്കാര്‍ നല്‍കിയത്. വയനാടിനോടുള്ള സര്‍ക്കാര്‍ സമീപനമാണ് ചുരം റോഡിനെ അവഗണിക്കുന്നതിലൂടെ പുറത്ത് വരുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്‍റ് കെ ഹാരിസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലയിലെ ഇരുന്നൂറോളം കേന്ദ്രങ്ങളില്‍ നിന്നും യൂത്ത് ലീഗ് ശേഖരിച്ച ഒരു ലക്ഷം പേരുടെ ഒപ്പടങ്ങിയ നിവേദനം പ്രതിപക്ഷ ഉപനേതാവിന് കൈമാറി. ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് സി മോയിന്‍കുട്ടി, എം ഐ ഷാനവാസ് എം പി, ഉമ്മര്‍ പാണ്ടികശാല, കെ കെ അഹമ്മദ്ഹാജി, നജീബ് കാന്തപുരം, പി ഇസ്മയില്‍ സാജിദ് നടുവണ്ണൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.‍
ജില്ലാ ജനറല്‍ സെക്രട്ടറി സി കെ ഹാരിഫ്, ട്രഷറര്‍  സലിം കേളോത്ത്,
ജില്ലാ ഭാരവാഹികളായ   ഷമീം പാറക്കണ്ടി, വി എം അബൂബക്കര്‍, എ പി മുസ്തഫ, ജാസര്‍ പാലക്കല്‍, പി കെ സലാം, ഹാരിസ് കാട്ടിക്കുളം തുടങ്ങിയവര്‍ സംസാരിച്ചു. നേരത്തെ വൈത്തിരി ലക്കിടിയില്‍ നിന്നും ആരംഭിച്ച ചുരം സംരക്ഷണ യാത്ര വാഹന ഗതാഗതത്തിന് ഒരു വിധത്തിലുള്ള തടസ്സവും വരുത്താതെ റോഡിന് ഓരം ചേര്‍ന്നു ഒറ്റ വരിയായിട്ടാണ് അടിവാരത്ത് എത്തിയത്. ഈ സമര പ്രഖ്യാപനത്തിലൂടെ ജില്ലയെ ബാധിക്കുന്ന പൊതു വിഷയം എന്ന നിലയില്‍ ഒരു ജനകീയ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ട് വരാന്‍ യൂത്ത് ലീഗിന് സാധിച്ചു.

നേരത്തെ വൈത്തിരി ലക്കിടിയില്‍ വെച്ച് ജില്ലാ ലീഗ് പ്രസിഡന്‍റ് പി പി എ കരീം, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്‍റ് കെ ഹാരിസിന് പതാക കൈമാറി യാത്ര ഉദ്ഘാടനം ചെയ്തു. ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡന്‍റ് ഷമീം പാറക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!