എം.പി.വീരേന്ദ്രകുമാര്‍  അനുസ്മരണ യോഗം സംഘടിപ്പിച്ചു

0

വെള്ളമുണ്ട : കോക്കടവ്  ദീപ്തി വായനശാലയുടെ നേതൃത്വത്തില്‍ എം.പി.വീരേന്ദ്രകുമാര്‍  അനുസ്മരണ യോഗം സംഘടിപ്പിച്ചു.എഴുത്തുകാരനും ഗ്രന്ഥരചയിതാവുമായ ജുനൈദ് കൈപ്പാണി അനുസ്മരണ പ്രഭാഷണം നടത്തി.യാത്രകളില്‍ കണ്ടെത്തിയ ചരിത്രപരമായ സത്യങ്ങളെ തീക്ഷ്ണമായ ചിന്തയിലും, ജീവത്തായ വീക്ഷണത്തിലും ശുദ്ധീകരിച്ച് നിശ്ചയ ദാര്‍ഢ്യത്തോടെ എഴുത്തില്‍ പ്രതിഫലിപ്പിച്ച് വായനക്കാരനുപകര്‍ന്നു നല്‍കി പുതിയ മുഖമുള്ള സഞ്ചാര സാഹിത്യശാഖ എം പി വിരേന്ദ്രകുമാര്‍ ലോകത്തിന് സമ്മാനിച്ചെന്ന് ജുനൈദ് കൈപ്പാണി വിലയിരുത്തി.ഗ്രാമ പഞ്ചായത്ത് മെമ്പര്‍ എ.ജോണി അധ്യക്ഷനായിരുന്നു കെ.പി.ശശികുമാര്‍,കേരള സ്റ്റേറ്റ്  ലൈബ്രറി കൗണ്‍സില്‍  ജില്ലാ കമ്മിറ്റിയംഗം ഷാഫി മാസ്റ്റര്‍
കെ.എ.ആന്റണി,കണിയാങ്കണ്ടി അബ്ദുള്ള, പി.ഉസ്മാന്‍,ബാബു മാസ്റ്റര്‍  എ.പി.ബാലകൃഷ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!
05:06