ഇന്ന് നിരീക്ഷണത്തിലായത് 252 പേര്‍

0

283 പേര്‍ ഇന്ന് നിരീക്ഷണ കാലം പൂര്‍ത്തിയാക്കി.ഇന്ന് നിരീക്ഷണത്തിലായ 252 പേര്‍ ഉള്‍പ്പെടെ നിലവില്‍ 3626 പേര്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതില്‍ 40 പേര്‍ മാനന്തവാടി ജില്ലാ ആശുപത്രിയിലും, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെടുന്ന 344 ആളുകള്‍ ഉള്‍പ്പെടെ 1639 പേര്‍ വിവിധ കോവിഡ് കെയര്‍ സെന്ററുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.ജില്ലയില്‍ നിന്നും ഇതുവരെ പരിശോധനയ്ക്ക് അയച്ച 2994 ആളുകളുടെ സാമ്പിളുകളില്‍ 2515 ആളുകളുടെ ഫലം ലഭിച്ചതില്‍ 2462 നെഗറ്റീവും 56 ആളുകളുടെ സാമ്പിള്‍ പോസിറ്റീവുമാണ്.474 സാമ്പിളുകളുടെ ഫലം ലഭിക്കുവാന്‍ ബാക്കിയുണ്ട്.ഇതുകൂടാതെ സാമൂഹ്യ വ്യാപനം  നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ നിന്നും ആകെ 4418 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട് .ഇതില്‍ ഫലം ലഭിച്ച 3786ല്‍ 3756 നെഗറ്റീവും 30 പോസിറ്റീവുമാണ്.

Leave A Reply

Your email address will not be published.

error: Content is protected !!