ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ

0

ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. കോവിഡിനെ തുടര്‍ന്ന് സംസ്ഥാനത്തെ ഗതാഗത മേഖല കടുത്ത പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് ഈ കാലത്തേക്ക് മാത്രമായി ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ ചാര്‍ജ് വര്‍ധന സംബന്ധിച്ച ശുപാര്‍ശ നല്‍കിയത്. അടുത്ത മന്ത്രിസഭായോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടായേക്കും. വിവിധ തലങ്ങളില്‍ ചാര്‍ജ് വര്‍ധിപ്പിക്കാനും മിനിമം ചാര്‍ജില്‍ സഞ്ചരിക്കാവുന്ന ദൂരം കുറയ്ക്കാനും ശുപാര്‍ശയുണ്ട്. വിവിധ തലങ്ങളിലെ നിരക്ക് വര്‍ധന സംബന്ധിച്ചുള്ള ശുപാര്‍ശകള്‍ ഈ റിപ്പോര്‍ട്ടില്‍ ഉണ്ടെന്നാണ് സൂചന. ഓര്‍ഡിനറി സര്‍വീസുകളുടെ വര്‍ധന 30 ശതമാനവും അതിന് മുകളില്‍ ഉള്ളവയ്ക്ക് 40 ശതമാനവും അതിനും മുകളില്‍ ഉള്ളവയ്ക്ക് 50 ശതമാനവും വര്‍ധനയ്ക്കാണ് ശുപാര്‍ശ.മിനിമം ചാര്‍ജ് 8 രൂപയായി നില നിര്‍ത്തികൊണ്ട് ആ ചാര്‍ജില്‍ സഞ്ചരിക്കാവുന്ന ദൂര പരിധി കുറയ്ക്കാനുള്ള ശുപാര്‍ശയും റിപ്പോര്‍ട്ടില്‍ ഉണ്ട്. മിനിമം ചാര്‍ജില്‍ ഇപ്പോള്‍ സഞ്ചരിക്കാവുന്നത് അഞ്ച് കിലോമീറ്ററാണ്,അത് 2.5 കിലോമീറ്ററായി കുറയ്ക്കുന്നതിനാണ് ശുപാര്‍ശ.അതേ സമയം മിനിമം ബസ് ചാര്‍ജ് 10 രൂപയാക്കണം എന്ന ശുപാര്‍ശയും റിപ്പോര്‍ട്ടില്‍ ഉണ്ട്, വിദ്യാര്‍ഥികളുടേതടക്കമുള്ള കണ്‍സെഷനില്‍ കൂടുതല്‍ വര്‍ധന വേണമെന്നും ശുപാര്‍ശയുണ്ട്.കോവിഡ് മഹാമാരിയെ തുടര്‍ന്ന് കടുത്ത പ്രതിസന്ധി അഭിമുഖീകരിക്കുന്ന സാഹചര്യത്തില്‍ ഈ കാലത്തേയ്ക്ക് മാത്രമായാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറിക്കാണ് ശുപാര്‍ശ സമര്‍പ്പിച്ചത്. ഇത് സംബന്ധിച്ച് ഗതാഗത മന്ത്രി ഉദ്യോഗസ്ഥ തല ചര്‍ച്ചകള്‍ നടത്തുകയും പിന്നീട് ഗതാഗത വകുപ്പ് ശുപാര്‍ശ മുഖ്യമന്ത്രിക്ക് കൈമാറും.

Leave A Reply

Your email address will not be published.

error: Content is protected !!