മണല്‍ വില്‍പ്പന കേന്ദ്രത്തില്‍ മോഷണം
തരുവണ നടക്കലില്‍ മണല്‍ വില്‍പ്പന കേന്ദ്രത്തില്‍ മോഷണം.ഇന്ന് പലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. യാര്‍ഡിലെ പൂട്ട് പൊളിച്ച് ഓഫീസിനുള്ളില്‍ കയറിയ മോഷ്ടാവ് മേശയിലുണ്ടായിരുന്ന 13,500 രൂപ മോഷ്ടിച്ചു.പ്രതിയുടെതെന്ന് സംശയിക്കുന്ന വീഡിയോ സിസി ക്യമറയില്‍ പതിഞ്ഞിട്ടുണ്ട്. വെള്ളമുണ്ട പോലീസ് സ്ഥലത്തെത്തി കേസെടുത്ത് പ്രാഥമിക പരിശോധന നടത്തി.ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സംഭവസ്ഥലത്ത് നിന്ന് 200 മീറ്ററോളം മാറി പോലീസുകാരന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പത്ത് പവനോളം സ്വര്‍ണ്ണം മോഷ്ടിച്ചിരുന്നു.